ശബരിമല വിഷയത്തില്‍ നേതൃത്വത്തിനെതിരെ അതൃപ്തി പ്രകടമാക്കിയ എൻഎസ്‌എസിനെ അനുനയിപ്പിക്കാൻ ഹൈക്കമാന്റ്; ജി സുകുമാരൻ നായരുമായി ദേശീയ നേതാക്കള്‍ കൂടിക്കാഴ്ച്ച നടത്തും

Spread the love

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസുമായി ഇടഞ്ഞ എൻഎസ്‌എസിനെ അനുനയിപ്പിക്കാനുള്ള നീക്കവുമായി ഹൈക്കമാന്റ്.

അനുനയ നീക്കങ്ങള്‍ക്കായി എഐസിസി നേതൃത്വം ഇടപെടല്‍ നടത്തും. ദേശീയ നേതാക്കള്‍ ഇതുമായി ബന്ധപ്പെട്ട് ജി സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തും.

എൻഎസ്‌എസിനെ അനുനയിപ്പിക്കാനായുള്ള നീക്കങ്ങള്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ മുതിർന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ പെരുന്നയിലെത്തി എൻഎസ്‌എസ്‌ ജനറല്‍ സെക്രട്ടറി സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശബരിമലയിലെ എൻഎസ്‌എസ് നിലപാട് കോണ്‍ഗ്രസിനെ ആശങ്കയിലാക്കിയതിന് പിന്നാലെയായിരുന്നു നേതാക്കള്‍ ജി സുകുമാരൻ നായരെ നേരില്‍ കണ്ട് സംസാരിച്ചത്. ആദ്യംകൊടിക്കുന്നില്‍ സുരേഷും ഞായറാഴ്ച മുതിർന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യനും ജി സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

പിന്നാലെ തിങ്കളാഴ്ച വൈകിട്ട് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണനും ജി സുകുമാരൻ നായരെ നേരില്‍ കണ്ടിരുന്നു.