
തിരുവനന്തപുരം: എൻഎസ്എസിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ച് കോണ്‍ഗ്രസ്.
കെപിസിസി നേതൃത്വം എൻഎസ്എസുമായി ചർച്ച നടത്തും. വിശ്വാസ പ്രശ്നത്തില്‍ ഉറച്ച് നിലപാടാണ് എടുത്തതെന്ന് എൻഎസ്എസിനെ ഓർമ്മിപ്പിക്കാനാണ് ശ്രമം.
എൻഎസ്എസ് നേതൃത്വത്തെ വിമർക്കില്ലെന്നും വിശ്വാസ പ്രശ്നത്തില്‍ സിപിഎമ്മിന്റേത് ഒളിച്ചു കളിയാണെന്ന പ്രചാരണം തുടരുമെന്നുമാണ് കോണ്‍ഗ്രസ് വൃത്തം വ്യക്തമാക്കുന്നത്. സർക്കാരിന്റെ വിശ്വാസ പ്രശ്നത്തിലെ നിലപാട് മാറ്റം സ്വാഗതാർഹമാണെന്ന് ഇന്നലെ എൻഎസ്എസ് ജനറല്‍ സെക്രട്ടറി ജിസുകുമാരൻ നായർ പറഞ്ഞിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പിന്നാലെയാണ് കോണ്‍ഗ്രസീന്റെ നീക്കം. ഈ സർക്കാരില്‍ വിശ്വാസമാണെന്ന് തുറന്നുപറഞ്ഞ് ശബരിമല വിഷയത്തില്‍ സർക്കാരിനെ പിന്തുണയ്ക്കുകയായിരുന്നു എൻഎസ്എസ് ജനറല്‍ സെക്രട്ടറി. യുഡിഎഫിനെയും ബിജെപിയെയും കടുത്ത ഭാഷയില്‍ വിമർശിക്കുകയും ചെയ്തു.
സർക്കാർ പക്ഷത്തേക്ക് എൻ.എസ്.എസ് ചാഞ്ഞത് തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പ്രതിഫലിക്കുമെന്നാണ് വിലയിരുത്തല്‍. പ്രതിപക്ഷ നേതാവ് വി ഡി സതീശനും എൻഎസ്എസ് നേതൃത്വവുമായുള്ള അകല്‍ച്ചയും കോണ്‍ഗ്രസിനെ തള്ളിപ്പറയുന്നതിന് ഹേതുവാണെന്ന് കരുതുന്നവരുണ്ട്.