video
play-sharp-fill

‘വിട്ടുവീഴ്‌ചയില്ലാത്ത എതി‌ര്‍പ്പിനെ നേരിടേണ്ടി വരും; തനിക്ക് അബദ്ധം പറ്റിയെന്ന് പറഞ്ഞ് മാപ്പ് പറയണം’; സ്പീക്കര്‍ എ എൻ ഷംസീറിനെതിരെ നിലപാട് കടുപ്പിച്ച്‌ എന്‍ എസ് എസ്

‘വിട്ടുവീഴ്‌ചയില്ലാത്ത എതി‌ര്‍പ്പിനെ നേരിടേണ്ടി വരും; തനിക്ക് അബദ്ധം പറ്റിയെന്ന് പറഞ്ഞ് മാപ്പ് പറയണം’; സ്പീക്കര്‍ എ എൻ ഷംസീറിനെതിരെ നിലപാട് കടുപ്പിച്ച്‌ എന്‍ എസ് എസ്

Spread the love

സ്വന്തം ലേഖിക

കോട്ടയം: സ്പീക്കര്‍ എ എൻ ഷംസീറിന്റെ പരാമര്‍ശം ചങ്കില്‍ തറച്ചിരിക്കുകയാണെന്ന് എൻ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായര്‍.

നാമ ജപഘോഷയാത്രയ്ക്ക് മുന്നോടിയായി മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്റെ ഉന്നത സ്ഥാനത്തിരിക്കുന്നതും നിയമസഭയില്‍ സ്‌പീക്കര്‍ സ്ഥാനത്തിരിക്കുന്നതുമായ ഒരാള്‍ ചെയ്തത് ഈശ്വരനെ അധിക്ഷേപിക്കുകയും അപമാനിക്കുകയുമാണെന്നും സുകുമാരൻ നായര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ഒരു വിട്ടുവീഴ്ചയ്ക്കും മാര്‍ഗമില്ല. ഒരു പ്രത്യേക സമുദായത്തില്‍പ്പെട്ടൊരാള്‍ ഒരു വിഭാഗത്തെ മാത്രം കേന്ദ്രീകരിച്ചുകൊണ്ട് ഇത്രയും നിന്ദവും നീചവുമായി നാം ആരാധിക്കുന്ന ദൈവത്തെ അപമാനിക്കാൻ ശ്രമിച്ചാല്‍ അതിന് വിട്ടുവീഴ്ചയില്ലാത്ത എതിര്‍പ്പിനെ അവര്‍ നേരിടേണ്ടി വരും എന്നതിന്റെ തുടക്കമാണിത്. ബി ജെ പി, ആര്‍ എസ് എസ് തുടങ്ങി എല്ലാ ഹൈന്ദവ സംഘടനകളും സ്‌പീക്കറുടെ പരാമര്‍ശത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്.
അവരോടൊപ്പം എൻ എസ് എസും യോജിച്ചുപ്രവര്‍ത്തിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.

ശബരിമല വിഷയത്തിലും അതിന്റെ വിജയത്തിലെത്തിക്കാൻ മുന്നില്‍ നിന്നവരാണ് എൻ എസ് എസ്. അതുപോലെ ഈ വിഷയത്തിലും മുന്നില്‍ നിന്ന് പ്രതിഷേധിക്കും.

സ്‌പീക്കര്‍ രാജി വയ്ക്കണമെന്ന് പറഞ്ഞിട്ടില്ല. ജനപ്രതിനിധികളുടെ ജനപ്രതിനിധി ഇത്രയും മോശമായി സംസാരിച്ചതിനാല്‍ ആ സ്ഥാനത്ത് തുടരാൻ അര്‍ഹനല്ലെന്നാണ് പറഞ്ഞത്. ഹൈന്ദവ വിശ്വാസികളോട് മാപ്പ് പറയണം. അങ്ങനെ ചെയ്യാത്ത പക്ഷം സര്‍ക്കാര്‍ ഹൈന്ദ ജനതയുടെ വികാരത്തെ മാനിച്ചുകൊണ്ട് മേല്‍ നടപടി സ്വീകരിക്കണം.

തനിക്ക് അബദ്ധം പറ്റിയെന്ന് സമ്മതിച്ചുകൊണ്ട് ഹൈന്ദവ ജനതയോട് മാപ്പ് പറയണമെന്നതില്‍ മാറ്റമില്ല. മറ്റ് മതങ്ങളുടെ വിഷയത്തില്‍ എന്തെല്ലാമുണ്ട്. ശാസ്‌ത്രം ഗണപതിയുടെമേല്‍ മാത്രം അടിച്ചേല്‍പ്പിക്കേണ്ടതില്ല. എ കെ ബാലന് മറുപടി നല്‍കേണ്ടതില്ല’- എൻ എസ് എസ് ജനറല്‍ സെക്രട്ടറി വ്യക്തമാക്കി.