കൊച്ചി : സംസ്ഥാനത്തെ മികച്ച കളക്ടറായി എറണാകുളം കളക്ടർ എൻ.എസ്.കെ ഉമേഷിനെ തിരഞ്ഞെടുത്തു. സംസ്ഥാന റെവന്യൂ സർവേ വകുപ്പ് ആണ് പുരസ്കാരം പ്രഖ്യാപിച്ചത്.
തന്റെ ടീമിനൊപ്പം കേക്ക് മുറിച്ചാണ് കളക്ടർ പുരസ്കാര നേട്ടത്തിന്റെ സന്തോഷം പങ്കുവച്ചത്. ടീം വർക്കിന് കിട്ടിയ പുരസ്കാരമാണിതെന്നാണ് കളക്ടർ പുരസ്കാര വാർത്തയോട് പ്രതികരിച്ചത്. എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിച്ചതിന്റെ ഫലമാണിതെന്നും എറണാകുളം ജില്ലയ്ക്ക് ലഭിച്ച പുരസ്കാരമാണിതെന്നും അദ്ദേഹം പ്രതികരിച്ചു.
സേലം സ്വദേശിയായ ഉമേഷ് 2014-ലാണ് ഐ.എ.എസ് നേടുന്നത്. നേരത്തെ ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസർ ആയും വയനാട് സബ് കളക്ടർ ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2018-ല്‍ കേരളം വിറങ്ങലിച്ചുനിന്ന ആദ്യ പ്രളയത്തില്‍ ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ക്കായി വയനാട് സബ് കളക്ടറായിരുന്ന ഉമേഷ് നേരിട്ടിറങ്ങിയത് വലിയ ജനശ്രദ്ധ നേടിയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മികച്ച കളക്ടറേറ്റായി തൃശൂർ കളക്ടറേറ്റാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഫോർട്ട് കൊച്ചി സബ് കലക്ടർ കെ.മീരയാണ് മികച്ച സബ് കളക്ടർ. ഈ മാസം 24 ന് റവന്യൂ ദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡ് വിതരണം ചെയ്യും