നെയ്യാറ്റിൻകരയില്‍ ബേക്കറി ഉടമയായ സ്ത്രീ ആത്മഹത്യ ചെയ്ത സംഭവം; കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരെ ലൈംഗികാതിക്രമ കുറ്റം കൂടി ചുമത്തി

Spread the love

തിരുവനന്തപുരം: നെയ്യാറ്റിൻകരയില്‍ ബേക്കറി ഉടമയായ സ്ത്രീ മണ്ണെണ്ണ ഒഴിച്ച്‌ തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിൽ കോണ്‍ഗ്രസ് കൗണ്‍സിലർ‌ ജോസ് ഫ്രാങ്ക്‌ളിനെതിരെ ലൈംഗികാതിക്രമ കുറ്റം കൂടി ചുമത്തി.

ഡിസിസി ജനറല്‍ സെക്രട്ടറിയും നെയ്യാറ്റിൻകര നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമാണ് ജോസ് ഫ്രാങ്ക്ളിന്റെ ലൈംഗികാതിക്രമത്തില്‍ മനംനൊന്താണ് ജീവനൊടുക്കുന്നതെന്ന് സ്ത്രീയുടെ ആത്മഹത്യാ കുറിപ്പില്‍ പരാമ‌ർശം ഉണ്ടായിരുന്നു.

നാല് മാസം മുൻപ് നാട്ടില്‍ തുടങ്ങിയ ബേക്കറിക്കായി സബ്സിഡിയുള്ള വായ്പ തരപ്പെടുത്തി നല്‍കാമെന്ന് മോഹിപ്പിച്ചാണ് ചൂഷണം. ഫോണ്‍ വിളികളിലൂടെയും അല്ലാതെയും നിരന്തരം ശല്യം ചെയ്തു. മക്കള്‍ക്കെഴുതിയ ആത്മഹത്യാകുറിപ്പില്‍ വീട്ടമ്മ ഇക്കാര്യങ്ങള്‍ പരാമർശിച്ചിരുന്നു. ഫോണ്‍ രേഖകള്‍ കൂടി പരിശോധിച്ച ശേഷമാണ് കോണ്‍ഗ്രസ് നേതാവിനെ നെയ്യാറ്റിൻകര പൊലീസ് പ്രതി ചേർത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജോസ് ഫ്രാങ്ക്ളിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റവും ലൈംഗികാതിക്രമ കുറ്റവും ചുമത്തി. ജോസ് ഫ്രാങ്ക്‌ളിൻ നിലവില്‍ ഒളിവിലാണ്. ഇയാളുടെ വീട്ടില്‍ പൊലീസ് എത്തിയെങ്കിലും അവിടെയുണ്ടായില്ല. കൗണ്‍സിലറുടെ സാമ്രത്തിക ഇടപാടുകളും പൊലീസ് അന്വേഷിക്കുന്നുണ്ട്.