വൈദ്യുതി വില്ലനായി..; പാമ്പാടി സബ് രജിസ്ട്രാർ ഓഫീസിൽ പ്രവാസി വധൂവരന്മാർ ജനറേറ്ററുമായെത്തി വിവാഹ സർട്ടിഫിക്കറ്റെടുത്ത് മടങ്ങി

Spread the love

പാമ്പാടി: വൈദ്യുതി വില്ലനായപ്പോൾ പ്രവാസി വധൂവരന്മാർ സബ് രജിസ്ട്രാർ ഓഫീസിൽ ജനറേറ്ററുമായെത്തി വിവാഹ സർട്ടിഫിക്കറ്റെടുത്ത് മടങ്ങി.

പാമ്പാടി സബ് രജിസ്ട്രാർ ഓഫീസിൽ വെള്ളിയാഴ്ചയാണ് പ്രവാസികളായ ഇവർ വിവാഹ സർട്ടിഫിക്കറ്റെടുക്കാനെത്തിയത്. ഇവർക്ക്‌ വെള്ളിയാഴ്ച രാത്രിയാണ്‌ വിദേശത്തേക്ക്‌ മടങ്ങേണ്ടത്‌. രാവിലെ ഓഫീസിലെത്തിയെങ്കിലും കറന്റില്ലായിരുന്നു.

കെ.എസ്‌.ഇ.ബി. ലൈനിൽ പണി നടക്കുന്നതുകൊണ്ടാണ്‌ വൈദ്യുതിയില്ലാതിരുന്നത്‌. സർട്ടിഫിക്കറ്റ് കിട്ടാനുള്ള വഴിയടഞ്ഞു. വൈദ്യുതി വരുമെന്ന പ്രതീക്ഷയിൽ ഉച്ചവരെ ഇവർ കാത്തിരുന്നു. സർട്ടിഫിക്കറ്റ്‌ അത്യാവശ്യമായതുകൊണ്ടാണ് ജനറേറ്റർ വാടകയ്ക്ക്‌ എടുക്കാൻ തീരുമാനിച്ചത്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനറേറ്റർ മുഖേന ഓഫീസിൽ വൈദ്യുതി വന്നതോടെ കാര്യങ്ങൾ വേഗത്തിലായി. ഒടുവിൽ വധൂവരന്മാർ സർട്ടിഫിക്കറ്റുമായി സന്തോഷത്തോടെ മടങ്ങി.