വിദേശത്തേക്ക് പറക്കാം; വായ്പ നോർക്ക തരും ;ജീവിതകാലം മുഴുവൻ നിങ്ങൾക്കും പങ്കാളിക്കും മികച്ച വരുമാനം;പ്രവാസി ഡിവിഡൻഡ് സ്കീം; നിക്ഷേപിക്കാം, ഏതാനും ക്ലിക്കിൽ

Spread the love

2019 ൽ കേരള സർക്കാർ പ്രവാസികൾക്കായി ആരംഭിച്ച ദീർഘകാല നിക്ഷേപപദ്ധതിയാണിത്. സർക്കാർ സുരക്ഷയുള്ള പദ്ധതിയിൽ കേരള പ്രവാസി ക്ഷേമ ബോർഡ് ആണ് നിക്ഷേപം സ്വരൂപിക്കുന്നതും ഡിവിഡൻഡ് നൽകുന്നതും.

മൂന്നു മുതൽ 51 ലക്ഷം വരെ ഒറ്റത്തവണയായി നിക്ഷേപിക്കാം. 10% വാർഷിക നിരക്കിൽ ആദായം കിട്ടും. ആദ്യ മൂന്നു വർഷത്തെ ഡിവിഡൻഡ് നിക്ഷേപത്തോടു ചേർക്കും. 3 വർഷം കഴിയുന്ന തീയതി മുതൽ അതുവരെയുള്ള മൊത്തം തുകയ്ക്കു ലാഭവിഹിതം ലഭിച്ചു തുടങ്ങും.

അതും നിക്ഷേപകന്റെ മരണം വരെ. അതിനുശേഷം ജീവിതപങ്കാളിക്കും മരണം വരെ ഇതേ ഡിവിഡൻഡ് തുടരും. പങ്കാളിയുടെ കാലശേഷം അവകാശിക്കു നിക്ഷേപത്തുക തിരികെ ലഭിക്കും. അതുവരെ മുതൽ പിൻവലിക്കാനാകില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മടങ്ങിയെത്തിയവർക്കും ഈ പദ്ധതിയിൽ ചേരാൻ പ്രായപരിധിയില്ല. 1. നിലവിൽ വിദേശത്തു ജോലി ചെയ്യുന്നവർ, 2. രണ്ടു വർഷമെങ്കിലും വിദേശത്തു ജോലി ചെയ്തശേഷം മടങ്ങിയെത്തിയവർ, 3. ജോലിക്കായി ആറു മാസത്തിൽ കൂടുതൽ അന്യസംസ്ഥാനങ്ങളിൽ താമസിക്കുന്ന കേരളീയർ എന്നിവർക്കെല്ലാം പദ്ധതിയിൽ ചേരാം.

ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

തിരിച്ചെടുക്കാനാകില്ല – നിക്ഷേപകനോ പങ്കാളിക്കോ ജീവിതകാലത്ത് നിക്ഷേപം തിരിച്ചെടുക്കാനാവില്ല.

മാറാം സർക്കാർ മാറിയാൽ– മാറിവരുന്ന സർക്കാരുകളുടെ നയതീരുമാനങ്ങൾക്ക് അനുസരിച്ചു പദ്ധതിയിൽ മാറ്റം വരാം. എല്ലാ വർഷവും നടത്തുന്ന നിക്ഷേപത്തിന് 10% ഡിവിഡൻഡ് ഉറപ്പില്ല.

ആദായനികുതിയിളവില്ല – സംസ്ഥാന സർക്കാർ പദ്ധതിയായതിനാൽ നിക്ഷേപ തുകയ്ക്കോ കിട്ടുന്ന വരുമാനത്തിനോ ആദായനികുതിയിളവ് ലഭ്യമല്ല.

നിക്ഷേപിക്കാം, ഏതാനും ക്ലിക്കിൽ

ബാങ്ക് നിക്ഷേപം പോലെ സുരക്ഷിതമാണ് പദ്ധതി. അതേസമയം ബാങ്കിൽ 5–6% കിട്ടുമ്പോൾ ഇതിൽ 10% സ്വന്തമാക്കാം. 5 ലക്ഷം രൂപ നിക്ഷേപിച്ചാൽ ആദ്യ 3 വർഷത്തെ 10% നിരക്കിലുള്ള പലിശ 1,50,000 രൂപ മൂന്നാം വർഷാവസാനം മുതലിനോടു ചേർക്കും. ഈ മൊത്തം 6,50,000 രൂപയുടെ 10% ആയ 5,416 രൂപ മാസം ഡിവിഡൻഡ് ലഭിക്കും.

പദ്ധതി എങ്ങനെ ചേരാം എന്നു നോക്കാം.

1. www.pravasikerala.org ൽ പ്രവേശിച്ച് dividend schemeൽ ക്ലിക് ചെയ്യുക. New user സിലക്ട് ചെയ്ത് Terms & conditions അംഗീകരിച്ച് സബ്മിറ്റ് ചെയ്യുക.

2. ഇ–മെയിൽ ഐഡിയും മൊബൈൽ നമ്പറും നൽകി captcha കോഡ് ടൈപ്പ് ചെയ്ത് confirm ബട്ടൺ ക്ലിക് ചെയ്യുക.

3. ഇ–മെയിലിൽ ലഭിക്കുന്ന െവബ്സൈറ്റ് ലിങ്ക് ഉപയോഗിച്ച് റജിസ്ട്രേഷൻ പൂർത്തിയാക്കാം.

4. അപേക്ഷ അംഗീകാരിച്ചാൽ ലോഗിൻ ചെയ്ത് പേയ്മെന്റ് വിവരങ്ങൾ പൂരിപ്പിച്ച് ഓൺലൈനായി സമർപ്പിക്കാം.

ചെക്ക് വഴിയാണ് പണം അടയ്ക്കുന്നതെങ്കിൽ കംപ്യൂട്ടർ ജനറേറ്റഡ് പേയ്മെന്റ് വൗച്ചർ അടക്കം റജിസ്റ്റേർഡ് തപാലിൽ അയയ്ക്കണം.

വിവരങ്ങൾക്കു പ്രവാസി ക്ഷേമ ബോർഡ് ഫോൺ നമ്പർ തിരുവനന്തപുരം : 91471– 2785500 , ഹെൽപ് ലൈൻ നമ്പർ: 8078550515

 

10 ലക്ഷത്തിന് ഉറപ്പാക്കാം മാസം 30,000

പത്തു ലക്ഷം രൂപ നിക്ഷേപിച്ചാൽ മൂന്നാം വർഷം സ്കീമിൽനിന്നു മാസം 11,000 രൂപയോളം ലഭിക്കും. എന്നാൽ, 12 വർഷം കാത്തിരുന്നാൽ മാസം 30,000 രൂപയോ അധികമോ നേടാൻ അവസരമുണ്ട്. പ്രവാസത്തിന്റെ തുടക്കത്തിലെ ഒന്നു പ്ലാൻ ചെയ്താൽ ഈ തുക നേടാൻ ബുദ്ധിമുട്ടില്ല. എങ്ങനെയെന്നു കാണുക.

10 ലക്ഷം രൂപ നിക്ഷേപിച്ചാൽ മൂന്നാം വർഷം കിട്ടുന്നതിൽനിന്ന് 10,000 രൂപ നല്ല ഇക്വിറ്റി ഫണ്ടിൽ (12% പ്രതീക്ഷിക്കാം) എസ്ഐപിയായി ഇടുക. പത്തു വർഷം കൊണ്ട് ഈ നിക്ഷേപം 24,00,000 രൂപയോളമാകും. തുടർന്ന് ഈ സംഖ്യ നല്ലൊരു ഹൈബ്രിഡ് ഫണ്ടിലേക്കു മാറ്റി, സിസ്റ്റമാറ്റിക് വിത്ഡ്രോവൽ (SWP) പ്ലാൻ വഴി 10% പിൻവലിക്കാൻ നിർദേശം നൽകുക.

അങ്ങനെ മാസം 20,000 രൂപ നേടാം. അതായത്, കിട്ടുന്ന ഡിവിഡൻഡ് നിക്ഷേപിക്കുന്നതിൽനിന്നു 12–ാം വർഷം മുതൽ 20,000 നേടാം. 12–ാം വർഷം എസ്ഐപി അവസാനിപ്പിക്കുക. അതോടെ സ്കീമിന്റെ പതിനായിരവും മാസം കയ്യിൽ കിട്ടും. മ്യൂച്വൽ ഫണ്ടിലെ 20,000 കൂടിയാകുമ്പോൾ മൊത്തം 30,000 രൂപ. ജീവിതകാലം മുഴുവൻ ഇതു നേടാം.

മാത്രമല്ല, മാസം 20,000 രൂപ എടുത്താലും 24 ലക്ഷത്തിലെ ബാക്കി ഉള്ളതിനാൽ നിങ്ങളുടെ ഹൈബ്രിഡ് ഫണ്ട് അക്കൗണ്ടിൽ നല്ല തുക എപ്പോഴുമുണ്ടാകും. അതിന് 8% വളർച്ചയും പ്രതീക്ഷിക്കാം. അതിനാൽ, അത്യാവശ്യം വന്നാൽ പണം പിൻവലിക്കുകയും ആകാം.

പ്രവാസി ഡിവിഡൻഡ് സ്കീം നിക്ഷേപം ജീവിതകാലത്തു പിൻവലിക്കാനാവില്ലെന്ന ന്യൂനതയും ഇങ്ങനെ പരിഹരിക്കാം. ഇനി മ്യൂച്വൽ ഫണ്ടിനോടു താൽപര്യം ഇല്ലെങ്കിൽ ഡിവിഡൻഡ് തുക കെഎസ്എഫ്ഇ പോലുള്ള ചിട്ടിയിൽ മാസം നിക്ഷേപിച്ച് നല്ലൊരു തുക സമ്പാദ്യമായി വളർത്താം. അത്യാവശ്യം വന്നാൽ ചിട്ടി പിടിച്ച് കാര്യം നടത്താനും കഴിയും.