എൻ.പി.ആർ നിർത്തിവയ്ക്കണമെന്ന കോൺഗ്രസിന്റെ ആവശ്യം തള്ളി ഉദ്ധവ് താക്കറെ

Spread the love

സ്വന്തം ലേഖകൻ

മുംബൈ: എൻ.പി.ആർ നിർത്തിവയ്ക്കണമെന്ന കോൺഗ്രസിന്റെ ആവശ്യം തള്ളി ഉദ്ധവ് താക്കറെ.ദേശീയ ജനസംഖ്യ രജിസ്റ്റർ
(എൻ.പി.ആർ) പ്രവർത്തനങ്ങൾക്ക് മെയ് ഒന്ന് മുതൽ തുടക്കമിടാൻ മഹാരാഷ്ട്ര സർക്കാർ തീരുമാനിച്ചു.

കോൺഗ്രസ് നേതാവ് വർഷ ഗെയ്ക്‌വാദ് ഉൾപ്പടെയുള്ളവർ എൻ.പി.ആർ നടപടികളിൽ നിന്ന് പിൻമാറണമെന്ന് മഹാരാഷ്ട്ര സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കോൺഗ്രസിന്റെ ആവശ്യം ശിവസേന അംഗീകരിച്ചില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശിവസേന-എൻ.സി.പി-കോൺഗ്രസ് സഖ്യസർക്കാറായ മഹാവികാസ് അഘാഡിയാണ് സംസ്ഥാനത്ത് ഭരണം നടത്തുന്നത്. എൻ.പി.ആർ നിർത്തിവെപ്പിക്കാൻ നിയമപരമായ പരിഹാരം തേടുമെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രിയും എൻ.സി.പി നേതാവുമായ അനിൽ ദേശ്മുഖ് പറഞ്ഞു.

സെൻസസുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ജൂണിന് മുമ്പായി പൂർത്തിയാക്കാനാണ് മഹാരാഷ്ട്ര സർക്കാറിന്റെ ശ്രമം. മഹാരാഷ്ട്രയിൽ എൻ.ആർ.സിക്കെതിരെ നേരത്തെ ഉദ്ധവ് താക്കറെ നിലപാടെടുത്തിരുന്നു.