play-sharp-fill
പൗരത്വ നിയമ ഭേദഗതി: പ്രതിപക്ഷം യോജിച്ച് പ്രക്ഷോഭം നടത്താൻ തയാറാകണം മുഖ്യമന്ത്രി പിണറായി വിജയൻ;   ഡൽഹിയിൽ പോയി കഴിഞ്ഞു ചെന്നിത്തല പ്രക്ഷോഭത്തെ തള്ളിപ്പറഞ്ഞു

പൗരത്വ നിയമ ഭേദഗതി: പ്രതിപക്ഷം യോജിച്ച് പ്രക്ഷോഭം നടത്താൻ തയാറാകണം മുഖ്യമന്ത്രി പിണറായി വിജയൻ;  ഡൽഹിയിൽ പോയി കഴിഞ്ഞു ചെന്നിത്തല പ്രക്ഷോഭത്തെ തള്ളിപ്പറഞ്ഞു

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം : പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധത്തിന് വീണ്ടും പ്രതിപക്ഷത്തെ ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ . ഡൽഹിയിൽ പോയി കഴിഞ്ഞാണ് രമേശ് ചെന്നിത്തല യോജിച്ച പ്രക്ഷോഭത്തെ തള്ളിപ്പറഞ്ഞത്. തനിക്ക് പ്രശ്നമില്ല, പ്രതിപക്ഷ നേതാവിന് എന്തോ സംഭവിച്ചെന്നും അദേഹം പറഞ്ഞു.


 

പ്രതിപക്ഷം യോജിച്ച് പ്രക്ഷോഭം നടത്താൻ തയാറാകണം. ഒറ്റക്കെട്ടായ പ്രതിഷേധമാണ് വേണ്ടത്. രക്തസാക്ഷി മണ്ഡപത്തിലെ പ്രതിഷേധത്തിനു ശേഷം ഒറ്റക്കെട്ടായ പ്രതിഷേധം ഉണ്ടായില്ല. ഞങ്ങൾ തമ്മിൽ പ്രശ്നമൊന്നുമില്ല. പക്ഷെ യോജിച്ച തീരുമാനമെടുക്കാൻ സാധിച്ചില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

‘എനിക്ക് പ്രശ്നമുണ്ടായിട്ടല്ല, പ്രതിപക്ഷ നേതാവിന് എന്തോ പ്രശ്നമുണ്ട്. ദില്ലിയിൽ പോയ ശേഷം യോജിച്ചുള്ള പ്രക്ഷോഭത്തെ പ്രതിപക്ഷ നേതാവ് തള്ളി പറയുന്ന നിലപാട് സ്വീകരിച്ചു.’- മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തെ ചില ചെറിയ മനസ്സുകൾ അതിൽ നിന്ന് പിന്നോട്ടു പോയെന്നും അദ്ദേഹം സൂചിപ്പിച്ചു.