പൗരത്വ ഭേദഗതി ബില്ലിന് അനുകൂലമായി വോട്ട് ചെയ്ത എൻപിഎഫ് രാജ്യ സഭാ എം.പിയെ സസ്‌പെൻഡ് ചെയ്തു

Spread the love

സ്വന്തം ലേഖകൻ

ഗുവാഹത്തി: പൗരത്വ ഭേദഗതി ബില്ലിന് അനുകൂലമായി വോട്ട് ചെയ്ത് നാഗാലാൻഡിലെ പ്രതിപക്ഷ പാർട്ടിയായ എൻപിഎഫിലെ രാജ്യ സഭാ എം.പിയെ സസ്‌പെൻഡ് ചെയ്തു. രാജ്യ സഭാംഗം കെ ജി കെന്യേയെയാണ് നാഗാ പീപ്പിൾസ് ഫ്രണ്ടിന്റെ പ്രാഥമികാംഗത്വത്തിൽ നിന്നും സജീവാഗംത്വത്തിൽ നിന്നുമാണ് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. പാർട്ടി നിർദേശം മറി കടന്ന് പൗരത്വ ഭേദഗതി ബില്ലിന് അനുകൂലമായി വോട്ട് ചെയ്തതിനാണ് നടപടി.

video
play-sharp-fill

എൻപിഎഫിൻറെ മണിപ്പൂറിൽ നിന്നുള്ള ലോക്‌സഭാംഗമാണ് കെന്യേ.പൗരത്വ ഭേദഗതി ബില്ലിന് അനുകൂലമായി വോട്ട് ചെയ്തതിന് പിന്നാലെ കെന്യേയോട് കാരണം കാണിക്കാൻ നോട്ടീസ് നൽകിയിരുന്നു. കഴിഞ്ഞ മാസം എൻപിഎഫിൻറെ സെക്രട്ടറി ജനറൽ എന്ന പദവി കെന്യേ രാജി വച്ചിരുന്നെങ്കിലും പാർട്ടിയിൽ നിന്ന് രാജി വച്ചിരുന്നില്ല.
സസ്‌പെൻഷനിൽ ആണെങ്കിലും പാർട്ടി വിപ്പ് അനുസരിക്കാൻ കെ ജി കെന്യേയ്ക്ക് സുപ്രീം കോടതിയുടെ നിർദേശം അനുസരിച്ച് ബാധ്യതയുണ്ടെന്നും നാഗാ പീപ്പിൾസ് ഫ്രണ്ട് വിശദമാക്കി.