video
play-sharp-fill

ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ : അറസ്റ്റിലായത് കുണ്ടറ സ്വദേശിയായ യുവാവ്

ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ : അറസ്റ്റിലായത് കുണ്ടറ സ്വദേശിയായ യുവാവ്

Spread the love

സ്വന്തം ലേഖകൻ

കൊല്ലം: ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് പൊലീസ് പിടിയിൽ. കുണ്ടറ സ്വദേശിയായ യുാവിനെ എഴുകോൺ പൊലീസാണ് അറസ്റ്റ് ചെയ്ത്ത്.

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കുണ്ടറ പടപ്പകര വത്സല വിലാസത്തിൽ നോയലാണ്(33) പൊലീസ് പിടിയിലായത്. പള്ളിമൺ ഇലയം സ്വദേശിനിയായ ദളിത് യുവതിയെ പ്രതി പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി പലയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച് വരികെയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതേതുടർന്ന് കഴിഞ്ഞ ദിവസം ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട യുവതിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ഇവിടെ നടത്തിയ പരിശോധനയിൽ ഗർഭിണിയാണെന്ന് വ്യക്തമായി.

ആശുപത്രി അതികൃതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിവൈ.എസ്.പി ബി.നാസറുദ്ദീന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് നോയലിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയെ ഹാജാരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.