നവംബർ മൂന്നിനു കട തുറക്കും: രണ്ടു മണിക്കൂർ കച്ചവടം നിർത്തും: കടകൾക്കു മുന്നിൽ പ്ലാക്കാർഡുമായി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ വ്യത്യസ്ത പ്രതിഷേധം; കോട്ടയത്തും പ്രതിഷേധം അരങ്ങേറും
സ്വന്തം ലേഖകൻ
കോട്ടയം: കൊവിഡ് 19 ൽ തകരുന്ന വ്യാപാര മേഖലയെ സംരക്ഷിക്കുക, കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾ അവസാനിപ്പിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നവംബർ മൂന്നിനു രാവിലെ പത്തു മുതൽ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ പ്ലക്കാർഡുകൾ പിടിച്ച് പ്രതിഷേധ ധർണ നടത്തും.
ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ അഞ്ചു പേർ വീതമുള്ള സംഘങ്ങളായാണ് സമരം നടത്തുന്നത്. രാവിലെ പത്തു മുതൽ പന്ത്രണ്ട് വരെ കടകൾ തുറന്ന് വിൽപ്പന നിർത്തി പ്രതിഷേധിക്കുന്നതിനു ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. വ്യാപാരികൾ കടകൾ തുറന്നു വച്ച ശേഷം നവംബർ മൂന്നിനു രാവിലെ പത്തു മുതൽ പന്ത്രണ്ടു വരെ പ്ലാക്കാർഡുമേന്തി കടകൾക്കു മുന്നിൽ ഇറങ്ങി നിന്നാണ് പ്രതിഷേധിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജില്ലാ പ്രസിഡന്റ് എം.കെ തോമസുകുട്ടി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ.കെ.എൻ പണിക്കർ ട്രഷറർ ഇ..സി ചെറിയാൻ, വൈസ് പ്രസിഡന്റുമാരായ വി.എ മുജീബ് റഹ്മാൻ, മാത്യു ചാക്കോവെട്ടിയാങ്കൽ, പി.സി അബ്ദുൾ ലത്തീഫ്, സെക്രട്ടറിമാരായ വി.സി ജോസഫ്, കെ.ജെ മാത്യു, ടി.കെ രാജേന്ദ്രൻ, കെ.എ വർഗീസ്, ഫിലിപ്പ് മാത്യു തരകൻ എന്നിവർ പ്രസംഗിച്ചു.
2017 ൽ നടപ്പാക്കിയ ജി.എസ്.ടി ഇൻപുട്ട്‌സിന്റെ പേരിലുള്ള വ്യാപാരി ദ്രോഹ നടപടികൾ നിർത്തലാക്കുക, വില വർദ്ധനവിനു കാരണമായ പ്രളയ സെസ് പിൻവലിക്കുക, ഉദ്യോഗസ്ഥർ വ്യാപാര സ്ഥാപനങ്ങൾ പരിശോധിച്ച് പിഴ പിഴ ഈടാക്കുന്ന നടപടികൾ അവസാനിപ്പിക്കുക, മാനദണ്ഡമില്ലാതെ പ്രവർത്തിക്കുന്ന വഴിയോരക്കച്ചവടം പൂർണ്ണമായും അവസാനിപ്പിക്കുക, പുതുക്കിയ വാടക നിയന്ത്രണ നിയമം ഉടൻ നടപ്പാക്കുക, വാറ്റ് നിയമത്തിന്റെ പേരിൽ അയക്കുന്ന നോട്ടീസുകൾ എത്രയും വേഗം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ സമരം നടത്തുന്നത്.