video
play-sharp-fill
നവംബര്‍ 26 ദേശീയ പണിമുടക്ക് സമ്പൂർണ്ണമാക്കുക: സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ജില്ലാ കണ്‍വെന്‍ഷന്‍ ചേർന്നു

നവംബര്‍ 26 ദേശീയ പണിമുടക്ക് സമ്പൂർണ്ണമാക്കുക: സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ജില്ലാ കണ്‍വെന്‍ഷന്‍ ചേർന്നു

സ്വന്തം ലേഖകൻ

കോട്ടയം: ഐക്യ ട്രേഡ് യൂണിയന്‍ സമിതിയുടെ തീരുമാനപ്രകാരം നവംബര്‍ 26-ന് നടത്തുന്ന ദേശീയ പണിമുടക്കിനു മുന്നോടിയായി സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ജില്ലാ കണ്‍വെന്‍ഷന്‍ വിർച്വലായി ചേര്‍ന്നു.

എന്‍ജിഒ യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി സി മാത്തുക്കുട്ടി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറിയേറ്റ് സ്റ്റാഫ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എസ്‌ ബിജു അഭിവാദ്യം അർപ്പിച്ച് സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമരസമിതി കണ്‍വീനര്‍ കെ ബി ബിജുക്കുട്ടി അധ്യക്ഷത വഹിച്ച യോഗത്തില്‍ എഫ്എസ്ഇടിഒ കണ്‍വീനര്‍ ഉദയന്‍ വി കെ സ്വാഗതവും കെ എസ് ടി എ ജില്ലാ സെക്രട്ടറി സാബു ഐസക് നന്ദിയും രേഖപ്പെടുത്തി.

പിഎഫ്ആര്‍ഡിഎ നിയമം പിന്‍വലിക്കുക, പങ്കാളിത്തപെന്‍ഷന്‍ അവസാനിപ്പിച്ച് എല്ലാവര്‍ക്കും പഴയ പെന്‍ഷന്‍ പദ്ധതി ബാധകമാക്കുക, നിര്‍ദിഷ്ട ദേശീയ വിദ്യാഭ്യാസ നയം ഉപേക്ഷിക്കുക, കേന്ദ്ര-പൊതുമേഖലാ സര്‍വീസിലെ നിര്‍ബന്ധിത പിരിച്ചുവിടല്‍ നിയമം പിന്‍വലിക്കുക,

തൊഴിലാളിവിരുദ്ധ തൊഴില്‍ നിയമഭേദഗതിയും കര്‍ഷക നിയമഭേദഗതിയും പിന്‍വലിക്കുക, കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക, കേന്ദ്രസര്‍വീസിലെ നിയമനനിരോധനം അവസാനിപ്പിച്ച് എല്ലാ ഒഴിവുകളും നികത്തുക, തൊഴിലുറപ്പ് ദിനവും കൂലിയും വര്‍ദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സംഘടിപ്പിച്ചിരിക്കുന്ന ദേശീയ പണിമുടക്കില്‍ മുഴുവന്‍ സംസ്ഥാന ജീവനക്കാരും അധ്യാപകരും പങ്കെടുക്കുന്നതിന് യോഗം ആഹ്വാനം ചെയ്തു.