സ്വർണ വിലയിൽ വീണ്ടും വർധന ; അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ വില

Spread the love

കോട്ടയം : സംസ്ഥാനത്ത് വീണ്ടും സ്വർണവില ഉയർന്നു. അറിയാം കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില. ഇന്ന് ഗ്രാമിന് 70 രൂപയാണ് കൂടിയത്. ഇതോടെ വില 7065 രൂപയിലെത്തി. പവന് 560 രൂപ കൂടി 56520 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

video
play-sharp-fill

ഇന്നലെയും സ്വർണവില ഉയർന്നിരുന്നു. ഇന്നലെ ഗ്രാമിന് 80 രൂപയാണ് സ്വർണത്തിന് കൂടിയത്. ഇതോടെ വില 6995 രൂപയിലെത്തുകയായിരുന്നു. പവന് 640 രൂപ കൂടി 55960 രൂപയിലാണ് വ്യാപാരം നടന്നത്.

നവംബർ 14,16,17 തീയതികളില്‍ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വർണം. ഒരു ഗ്രാം സ്വർണാഭരണം ലഭിക്കാൻ 6935 രൂപ നല്‍കിയാല്‍ മതിയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നവംബർ 1ന് പവന് വില 59,080 രൂപയിലെത്തിയതാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. ഒക്ടോബർ മാസം അവസാനത്തോടെ 60000ത്തിനോട് അടുത്ത സ്വർണ വില വീണ്ടും കുത്തനെ കുറയുന്ന ആശ്വാസത്തിലാണ് ഉപഭോക്താക്കള്‍.