ദുരിതാ ബാധിതർക്ക് വാരിക്കോരി വസ്ത്രങ്ങൾ നൽകിയ നൗഷാദിക്കയുടെ പുതിയ തുണിക്കട ഇന്നുമുതൽ
സ്വന്തം ലേഖിക
കൊച്ചി : ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വസ്ത്രങ്ങൾ ചോദിച്ചെത്തിയവർക്ക് കടയിലെ തുണിത്തരങ്ങൾ വാരിക്കോരി നൽകി ഹൃദയംതൊട്ട നൗഷാദ് സ്വന്തമായി ആരംഭിക്കുന്ന തുണിക്കട ഇന്നുമുതൽ പ്രവർത്തനം തുടങ്ങും. എറണാകുളം ബ്രോഡ് വേയിൽ രണ്ടുമാസം മുമ്ബ് നൗഷാദ് തന്നെ വാടകയ്ക്ക് എടുത്ത 150 ചതുശ്രയടി വിസ്തീർണ്ണമുള്ള മുറിയിലാണ് പുതിയ കൊച്ചുവസ്ത്രാലയം.
നൗഷാദിക്കയുടെ തുണിക്കടയെന്നാണ് കടയുടെ പേര്. തിങ്കളാഴ്ച രാവിലെ നൗഷാദ് തന്നെ ആദ്യ വിൽപ്പന നിർവഹിക്കും. ഗൾഫിൽ സ്മാർട്ട് ട്രാവൽസ് എന്ന പേരിൽ സ്ഥാപനം നടത്തുന്ന ഹഫി അഹമ്മദ് ഒരു ലക്ഷം രൂപയുടെ ആദ്യ പർച്ചേസ് നടത്തും. ഈ വസ്ത്രങ്ങൾ ദുരിതാശ്വാസ ക്യാമ്പിലേക്ക് നൽകും.ഹഫി നൗഷാദിന് സമ്മാനമായി നൽകിയ ഒരു ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. .
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0