video
play-sharp-fill
തിരക്കഥ രജിസ്റ്റർ ചെയ്യാൻ പോയ സഹോദരനെ കാണാനില്ല ; അന്വേഷിച്ചിറങ്ങി മൂന്നു സഹോദരിമാർ

തിരക്കഥ രജിസ്റ്റർ ചെയ്യാൻ പോയ സഹോദരനെ കാണാനില്ല ; അന്വേഷിച്ചിറങ്ങി മൂന്നു സഹോദരിമാർ

സ്വന്തം ലേഖകൻ

തൃശ്ശൂർ: തിരക്കഥ രജിസ്റ്റർ ചെയ്യാൻ പോയ സഹോദരനെ കാണാനില്ല.അന്വേഷിച്ചിറങ്ങി മൂന്നു സഹോദരിമാർ.തീവണ്ടിയിൽനിന്നിറങ്ങി വരുന്നവരുടെ മുന്നിലേക്ക് അവർ പ്രതീക്ഷയോടെ കൈയിലുള്ള പ്ലക്കാർഡ് നീട്ടും. ആരെങ്കിലും ആ പ്ലക്കാർഡിൽ ഒന്നുകൂടി നോക്കിയാൽ ചോദിക്കും-”കണ്ടിട്ടുണ്ടോ, ഈ ഫോട്ടോയിലുള്ളയാളെ എവിടെയെങ്കിലും…?”

2017 ജൂലായിലാണ് കണ്ണൂരിലെ വീട്ടിൽനിന്ന് എറണാകുളത്തേക്ക് തിരക്കഥയുമായി സഹോദരൻ അബ്ദുൾ നൗഷാദ് പോയത്.രണ്ടുവർഷമായി പൊന്നാങ്ങളയെത്തേടി ഫൗസിയയും സുനിതയും ഷെമിയും പോകാത്ത സ്ഥലങ്ങളില്ല,പരാതി കൊടുക്കാത്ത ഇടങ്ങളില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നൗഷാദ് ഇവർക്ക് ആങ്ങളമാത്രമല്ല, നന്നേ ചെറുപ്പത്തിലേ മാതാപിതാക്കൾ നഷ്ടപ്പെട്ട് ഏഴു സഹോദരങ്ങൾ മാത്രമായ കുടുംബത്തിന് ബാപ്പയും ഉമ്മയുമെല്ലാം മൂത്ത സഹോദരനായ നൗഷാദായിരുന്നു. മൂന്നു സഹോദരിമാരെയും വിവാഹം കഴിച്ചയച്ചതും നൗഷാദാണ്.ഇനിയും മൂന്നുപേർക്കൂടിയുണ്ട്. ആങ്ങളയെ കണ്ടെത്തുംവരെ വിശ്രമമില്ലാതെ അലയുകയാണവർ മൂന്നാളും.

എഴുത്തുകാരനായ നൗഷാദ് കണ്ണൂർ നാറാത്തെ വീട്ടിൽനിന്നു പോകുമ്പോൾ കൂടെ കരുതിയത് താജ്മഹൽ എന്ന സമ്പൂർണ തിരക്കഥമാത്രമാണ്. സിനിമയ്ക്കായി നിർമാതാവിനെയും സംവിധായകനെയും കണ്ടെത്തിയ ശേഷം തിരക്കഥ രജിസ്റ്റർ ചെയ്യാനാണു പോയത്.

പത്തിൽ സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കഥാരചനയിൽ ഒന്നാമനായിരുന്നു. പ്രീഡിഗ്രിക്കാലത്ത് ഒെേട്ടറ നാടകങ്ങളെഴുതി അവതരിപ്പിച്ചു. പിന്നീടാണ് തിരക്കഥയിലേക്കു കടന്നത്. എഴുതിയ തിരക്കഥകൾ പലരെയും കാണിച്ചു. പിന്നീട് ഇക്കഥ മറ്റുപലരുടെയും പേരിൽ സിനിമയായതോടെയാണ് താജ്മഹൽ രജിസ്റ്റർ ചെയ്യാൻ തീരുമാനിച്ചത്. അന്ന് പ്രായം 40.

മംഗളൂരു മുതൽ കേരളത്തിലുടനീളവും അന്വേഷിച്ച് കന്യാകുമാരിവരെ തേടി. തമിഴ്‌നാട്ടിലെ മധുരയിലും ഏർവാടിയിലുമൊക്കെ പോയി അന്വേഷിച്ചു. ഇപ്പോഴും അന്വേഷണത്തിലാണ്. മൂന്ന് റെയിൽവേ സ്റ്റേഷനുകളിലായാണ് ഓരോ ദിവസത്തെയും അന്വേഷണം. വെള്ളിയാഴ്ച ഷെമി തൃശ്ശൂർ റെയിൽവേ സ്റ്റേഷനിലായിരിന്നു. സുനിത കാസർകോട്ടും ഫൗസിയ ആലുവയിലും. ശനിയാഴ്ച ഇത് അടുത്ത സ്റ്റേഷനിലേക്കു മാറും. കണ്ടെത്തുംവരെ വിശ്രമമില്ല.

മുഖ്യമന്ത്രിക്കും ഡി.ജി.പി.ക്കുമടക്കം പരാതി നൽകിയിട്ടുണ്ട്. സാമൂഹികമാധ്യമങ്ങളിലും പ്രശ്‌നം അവതരിപ്പിച്ചു. അതുകണ്ട് അവസാന വിളി വന്നത് ഡിസംബർ 14-ന്. തിരുവനന്തപുരത്തേക്കു പോകുന്ന മാവേലി എക്‌സ്പ്രസ് തീവണ്ടിയിൽ നൗഷാദിനെപ്പോലൊരാൾ കിടക്കുന്നുവെന്നാണ് വിളിച്ചറിയിച്ചത്. ഫോട്ടോയുമിട്ടു. കായംകുളത്ത് തീവണ്ടി എത്തിയപ്പോൾ പരശോധിച്ചെങ്കിലും കണ്ടെത്താനായില്ല.

റെയിൽവേ സ്റ്റേഷനുകൾ തോറും കാണ്മാനില്ല എന്ന നോട്ടീസ് ഇവർ പതിക്കുന്നുണ്ട്. അതോടൊപ്പം പ്രാർഥിക്കുന്നുമുണ്ട്; ഇവരും നൗഷാദിനെ അറിയുന്നവരും.