play-sharp-fill
ഉമ്മയുടെ മരണം നൽകിയ മാനസികാഘാതം വിട്ടുമാറും മുൻപ് ഉപ്പയും പോയി; നൊമ്പരമായി നൗഷാദിന്റെ ഏകമകൾ പതിമൂന്ന് വയസുകാരി നഷ്വ

ഉമ്മയുടെ മരണം നൽകിയ മാനസികാഘാതം വിട്ടുമാറും മുൻപ് ഉപ്പയും പോയി; നൊമ്പരമായി നൗഷാദിന്റെ ഏകമകൾ പതിമൂന്ന് വയസുകാരി നഷ്വ

സ്വന്തം ലേഖകൻ

തിരുവല്ല : നൗഷാദിന്റെ മരണത്തിൽ തനിച്ചായി ഏകമകൾ നഷ്വ. പതിമൂന്ന് വയസ്സുകാരിയായ നഷ്വയാണ് മാതാവിന്റെ മരണം നൽകിയ മാനസികാഘാതത്തിലായിരുന്നു. ഏതാനും ആഴ്ച മുൻപാണ് നൗഷാദിന്റെ ഭാര്യ ഷീബയും അകാലത്തിൽ പ്രിയപ്പെട്ടവരെ തനിച്ചാക്കി യാത്രയായത്.


കുറച്ച് കാലങ്ങളായി അനാരോഗ്യത്തെ തുടർന്ന് തിരുവല്ലയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു നൗഷാദ്. അതിനിടെയാണ് അപ്രതീക്ഷിതമായി ഭാര്യ ഷീബ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ഷീബയുടെ മരണം നൗഷാദിനെ വല്ലാതെ തളർത്തി, മകളെയും. എന്നാൽ പിതാവ് പൂർണ ആരോഗ്യത്തോടെ തിരികെ വരുമെന്ന പ്രതീക്ഷയിലായിരുന്നു. പക്ഷേ, പതിമൂന്നുകാരി നഷ്വയെ തനിച്ചാക്കി നൗഷാദും യാത്രയായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹോട്ടൽ മാനേജ്മെന്റ് പഠനം പൂർത്തിയാക്കിയ നൗഷാദ് പാചക രംഗത്ത് ചുവടുറപ്പിച്ച ശേഷം നൗഷാദ് ദ ബിഗ് ഷെഫ് എന്ന റസ്റ്ററന്റ് ശൃംഘല തുടങ്ങി. പാചക പരിപാടികളിൽ അവതാരകനായെത്തുകയും ചെയ്തു.
ബ്ലെസിയുമായുള്ള സൗഹൃദമാണ് ചലച്ചിത്ര രംഗത്തേക്ക് കൊണ്ടുവരുന്നത്. മമ്മൂട്ടിയെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത കാഴ്ചയുടെ സഹനിർമാതാവായി സിനിമയിൽ അരങ്ങേറ്റം കുറിച്ചു. പിന്നീട് ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടർ, ലയൺ, പയ്യൻസ്, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങൾ നിർമിച്ചു.