
സ്വന്തം ലേഖകൻ
തൃശ്ശൂർ: കുപ്രസിദ്ധ ഗുണ്ട പല്ലന്‍ ഷൈജു തൃശൂരിൽ അറസ്റ്റിൽ. കാപ്പ നിയമം ലംഘിച്ച് തൃശൂർ ജില്ലയിൽ പ്രവേശിച്ചപ്പോഴാണ് പല്ലൻ ഷൈജുവിനെ പിടികൂടിയത്.
കാപ്പാ നിയമം ചുമത്തി തൃശൂർ ജില്ലയിൽ നിന്നും പുറത്താക്കിയിരുന്ന പല്ലൻ ഷൈജു സമൂഹമാധ്യമങ്ങളിലൂടെ പൊലീസിനെ വെല്ലുവിളിച്ച ശേഷം മുങ്ങുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നെല്ലായി ദേശീയപാതയിലാണ് കൊടകര പൊലീസ് ഷൈജുവിനെ പിടികൂടിയത്. വയനാട്ടിൽ നിന്നും അറസ്റ്റിലായ ഷൈജു ജാമ്യത്തിലിറങ്ങിയിരുന്നു.
കൊലപാതകം,കുഴല്‍പണം തട്ടല്‍,തട്ടിക്കൊണ്ടുപോകല്‍,കഞ്ചാവ് കടത്ത് അടക്കം വിവിധ പൊലീസ് സ്റ്റേഷനുകളില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് പല്ലൻ ഷൈജു.
തൃശൂര്‍ കോടകര സ്വദേശിയായ ഷൈജു 1998 ഓടെയാണ് പോക്കറ്റടിയില്‍ തുടങ്ങി ഗുരുതര ക്രമിനല്‍ കേസുകളിലേക്ക് കടന്നത്. കുപ്രസിദ്ധ ഗുണ്ടാത്തലവൻ കോടാലി ശ്രീധരന്റെ കൂട്ടാളിയായിരുന്ന പല്ലൻ ഷൈജു പിന്നീട് ഒരു ഗുണ്ടാസംഘത്തിന്‍റെ തലവനായി മാറുകയായിരുന്നു.