
ബൈക്കിലെത്തിയ യുവാക്കളെ റോഡിൽ തടഞ്ഞ് നിർത്തി വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തി മൊബൈൽ ഫോൺ കവർച്ച; കുപ്രസിദ്ധ ഗുണ്ട ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ
കായംകുളം: ബൈക്കിലെത്തിയ യുവാക്കളെ റോഡിൽ തടഞ്ഞ് നിർത്തി വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തി മൊബൈൽ ഫോൺ കവർച്ച. കുപ്രസിദ്ധ ഗുണ്ട ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ. കൃഷ്ണപുരം ഞക്കനാൽ മുറിയിൽ അനൂപ് ഭവനത്തിൽ ശങ്കർ എന്ന് വിളിക്കുന്ന അനൂപ് (23), കൂട്ടാളി ഓച്ചിറ പായിക്കുഴി വേലിശ്ശേരിൽ പടീറ്റതിൽ വീട്ടിൽ ഷെഫീക്ക് (23) എന്നിവരാണ് അറസ്റ്റിലായത്.
കായുകുളം പുതുപ്പുള്ളി സി എംഎസ് സ്കൂളിന് സമീപത്തുള്ള റോഡിൽ വെച്ച് ബൈക്കിൽ സഞ്ചരിച്ചു വന്ന അനൂപ് കൃഷ്ണൻ, അജയഘോഷ് എന്നിവരെ തടഞ്ഞ് നിർത്തിയായിരുന്നു ഗുണ്ടകളുടെ അക്രമം. വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തി അജയഘോഷിന്റെ പോക്കറ്റിൽ നിന്നും മൊബൈൽ ഫോൺ തട്ടിപ്പറിച്ചെടുക്കുകയായിരുന്നു .
നിരവധി കേസുകളിൽ പ്രതിയും കാപ്പാ നിയമപ്രകാരം നാടുകടത്തപ്പെട്ട അനൂപ് അത് ലംഘിച്ചതിലേക്ക് രജിസ്റ്റർ ചെയ്ത കേസിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതാണ്. അനൂപിനെതിരെ ഗുണ്ടാ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് കായംകുളം പൊലീസ് അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
