കാപ്പ നിയമം ലംഘിച്ച കേസിൽ കുപ്രസിദ്ധ ഗുണ്ട അറസ്റ്റില്‍; ആറുമാസത്തേക്ക് ജില്ലയില്‍ നിന്നും നാടുകടത്തിയ എം എസ് സച്ചിനാണ് അറസ്റ്റിലായത്

Spread the love

കോട്ടയം : കാപ്പ നിയമം ലംഘിച്ച കുപ്രസിദ്ധ ഗുണ്ട അറസ്റ്റില്‍. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ അയ്മനം ചാർത്താലി ഭാഗത്ത് മണപ്പുറത്ത് വീട്ടില്‍ എം.എസ്.സച്ചിനെയാണ് (മാക്കാൻ- 26) കാപ്പ  ലംഘിച്ചതിന് കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.

video
play-sharp-fill

ഗാന്ധിനഗർ, കോട്ടയം വെസ്റ്റ്, കുമരകം, പാലാ സ്റ്റേഷനുകളിലായി അടിപിടി, കൊലപാതക ശ്രമം, ഭവനഭേദനം, സ്ത്രീകളോട് അപമര്യാദയായി പെരുമാറുക തുടങ്ങി നിരവധി കേസുകളിലെ പ്രതിയായ ഇയാള്‍ക്കെതിരെ ജില്ല പൊലീസ് മേധാവി കെ. കാർത്തിക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ ആറുമാസത്തേക്ക് ജില്ലയില്‍ നിന്നും നാടുകടത്തിയിരുന്നു.

എന്നാല്‍ ഉത്തരവ് ലംഘിച്ച്‌ ഇയാള്‍ ജില്ലയിലേക്ക് കടന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളെ കോട്ടയത്തു നിന്ന് പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group