മൂന്ന് ദിവസത്തിനകം വിശദീകരണം നൽകണം ; വിദ്യാലയങ്ങളില്‍ സൂംബ പരിശീലിപ്പിക്കാനുള്ള തീരുമാനത്തെ വിമര്‍ശിച്ച അധ്യാപകന് കാരണം കാണിക്കല്‍ നോട്ടീസ്

Spread the love

പാലക്കാട്‌ : വിദ്യാലയങ്ങളില്‍ സൂംബ പരിശീലിപ്പിക്കാനുള്ള തീരുമാനത്തെ വിമര്‍ശിച്ച എടത്തനാട്ടുകര പി കെ എം യു പി സ്‌കൂളിലെ അധ്യാപകന്‍ ടി കെ അഷ്റഫിനെതിരെ നടപടിയെടുക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്.

വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറിയുമായ അധ്യാപകന് മാനേജ്‌മെന്റ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. മൂന്ന് ദിവസത്തിനകം വിശദീകരണം നൽകണമെന്നും അറിയിച്ചു.

സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് ലഹരി വിരുദ്ധ ക്യാംപെയിന്റെ ഭാഗമായി വിദ്യാലയങ്ങളില്‍ സൂംബ പരിശീലിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, തീരുമാനത്തെ വിമര്‍ശിക്കുന്ന നിലപാടാണ് ടി കെ അഷ്റഫ് എടുത്തത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച്‌ നിന്ന് അല്‍പവസ്ത്രം ധരിച്ച്‌ സൂംബ ഡാന്‍സ് ചെയ്യുന്നുവെന്നാണ് അഷ്‌റഫ് വിമര്‍ശിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സര്‍ക്കാരിനെയും പൊതു വിദ്യാഭ്യാസ വകുപ്പിനെയും അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തിലുള്ള പരാമര്‍ശം നടത്തിയ അഷ്‌റഫിനെതിരെയാണ് വിദ്യാഭ്യാസ വകുപ്പ് നടപടികള്‍ സ്വീകരിച്ചത്.