രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക്: റിസർവ് ബാങ്കിൽ നിന്നും കേന്ദ്രം വാങ്ങിയത് 1.76 ലക്ഷം കോടി രൂപ; നോട്ട് നിരോധനത്തിന്റെ തിരിച്ചടികൾ രാജ്യത്ത് കണ്ടു തുടങ്ങി
സ്വന്തം ലേഖകൻ
ന്യൂഡൽഹി: രാജ്യത്തെ വ്യവസായ മേഖലയെ അടക്കം തകർത്ത നോട്ട് നിരോധനത്തിന്റെ പ്രതിഫലനങ്ങൾ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിൽ കണ്ടു തുടങ്ങി. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും പ്രതിസന്ധിയിലേയ്ക്ക് കുപ്പ് കുത്തുകയാണെന്ന വ്യക്തമായ സൂചന നൽകിയിരിക്കുകയാണ് ഇപ്പോൾ റിസർവ് ബാങ്കിൽ നിന്നും കടം എടുക്കാനുള്ള നടപടികൾ ആരംഭിച്ചതോടെ. റിസർവ് ബാങ്ക് കേന്ദ്ര സർക്കാരിന് 1.76 ലക്ഷം കോടി രൂപയാണ് നൽകിയിരിക്കുന്നത്. റിസർവ് ബാങ്കിന്റെ കരുതൽ ധനശേഖരത്തിൽ നിന്നാണ് ഈ തുക കേന്ദ്ര സർക്കാരിന് നൽകുന്നത്.
റിസർബാങ്കിന്റെ കരുതൽ ധനത്തിൽ നിന്ന് 1.76 ലക്ഷം കോടി രൂപ കേന്ദ്ര സർക്കാറിന് നൽകുമെന്ന് ആർബിഐ തിങ്കളാഴ്ചയാണ് അറിയിച്ചത്. ഇതോടെ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാണെന്ന് ഏതാണ്ട് ഉറപ്പിച്ച സ്ഥിതിയായി. ബിമൽ ജലാൻ സമിതി റിപ്പോർട്ട് ആർബിഐ അംഗീകരിച്ചതോടെയാണ് സാമ്ബത്തിക പ്രതിസന്ധി മറികടക്കാൻ ആർബിഐ ഇടപെടുന്നത്. കരുതൽ ധനം കൈമാറുന്നതിനെതിരെ മുൻ ആർബിഐ ഗവർണർ രംഗത്തെത്തിയിരുന്നു.
റിസർബാങ്കിന്റെ കരുതൽ ധനത്തിൽ നിന്ന് 1.76 ലക്ഷം കോടി രൂപ കേന്ദ്ര സർക്കാറിന് നൽകുമെന്ന് ആർബിഐ.
ബിമൽ ജലാൻ സമിതി റിപ്പോർട്ട് ആർബിഐ അംഗീകരിച്ചതോടെയാണ് സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ആർബിഐ ഇടപെടുന്നത്. കരുതൽ ധനം കൈമാറുന്നതിനെതിരെ മുൻ ആർബിഐ ഗവർണർ രംഗത്തെത്തിയിരുന്നു. രാജ്യത്തെ സാമ്ബത്തിക സ്ഥിതി അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തിലാണ് ആർബിഐയുടെ സുപ്രധാന തീരുമാനമെന്നതും ശ്രദ്ധേയമാണ്.
ഘട്ടം ഘട്ടമായി തുക കൈമാറാനാണ് റിസർവ് ബാങ്കിൻറെ തീരുമാനം. കരുതൽ ധനം കൈമാറുന്നതിൽ നേരത്തെ ഗവർണറായിരുന്ന ഊർജിത് പട്ടേലും സർക്കാരും തമ്മിൽ കടുത്ത അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു.ഊർജിത് പാട്ടേലിൻറെ രാജിയിലേക്ക് വരെ നയിച്ചതും ഇത്തരം അഭിപ്രായ വ്യത്യാസങ്ങളായിരുന്നു. രണ്ട് വർഷമായി സർക്കാരും ആർബിഐയും തമ്മിൽ ഇതു സംബന്ധിച്ച് വലിയ തർക്കം നിലനിന്നിരുന്നു. കരുതൽ ധനശേഖരത്തിൽ നിന്ന് തുകയെടുത്ത് ധനക്കമ്മി കുറയ്ക്കുന്നതിന് പ്രയോജനപ്പെടുത്താനാണ് നീക്കം.
കരുതൽ ധനശേഖരം കൈമാറുന്നതുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കുന്നതിനായി ആർബിഐ യോഗം ചേർന്നാണ് സാമ്പത്തിക വിദഗ്ധനായ ബിമൽ ജെലാൻ കമ്മിറ്റിയെ നിയോഗിച്ചത് .
നോട്ട് നിരോധനത്തിന്റെ തുടർച്ചയായി വ്യവസായ മേഖലയിലുണ്ടായ തകർച്ചയാണ് ഇപ്പോഴത്തെ പ്രതിസന്ധിയ്ക്ക് കാരണമായതെന്നാണ് സൂചന. സാമ്പത്തിക വിദഗ്ധർ ഇതു സംബന്ധിച്ചുള്ള സൂചനകൾ നൽകിയിട്ടുണ്ട്. വ്യവസായ വാണിജ്യ മേഖലകളിൽ എല്ലാം ഈ തകർച്ചയുടെ സൂചനകൾ ലഭിച്ചിട്ടുണ്ട്.

Third Eye News Live
0