video
play-sharp-fill

നോട്ട് നിരോധന ശേഷം രാജ്യത്ത് പിടികൂടിയ കള്ളനോട്ടുകളിൽ 56 ശതമാനവും രണ്ടായിരം രൂപയുടെ കറൻസികൾ;    ഏറ്റവും കൂടുതൽ രണ്ടായിരം രൂപയുടെ കള്ളനോട്ടുകൾ പിടികൂടിയത് ഗുജറാത്തിൽ നിന്ന്

നോട്ട് നിരോധന ശേഷം രാജ്യത്ത് പിടികൂടിയ കള്ളനോട്ടുകളിൽ 56 ശതമാനവും രണ്ടായിരം രൂപയുടെ കറൻസികൾ;  ഏറ്റവും കൂടുതൽ രണ്ടായിരം രൂപയുടെ കള്ളനോട്ടുകൾ പിടികൂടിയത് ഗുജറാത്തിൽ നിന്ന്

Spread the love

 

സ്വന്തം ലേഖകൻ

ഡൽഹി: നോട്ട് നിരോധന ശേഷം രാജ്യത്ത് പിടികൂടിയ കള്ളനോട്ടുകളിൽ 56 ശതമാനവും രണ്ടായിരം രൂപയുടെ കറൻസികൾ. ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ (എൻസിആർബി) കണക്കുകൾ പ്രകാരം 2016 നവംബർ മുതൽ 2018 ഡിസംബർ വരെ പിടികൂടിയ കള്ളനോട്ടുകളുടെ അടിസ്ഥാനത്തിലുളള കണക്കുകളാണിത്.
2017 ൽ വിവിധ എൻഫോഴ്‌സ്‌മെൻറ്- അന്വേഷണ ഏജൻസികൾ പിടിച്ചെടുത്ത കള്ളനോട്ടുകളിൽ 53 ശതമാനം കള്ളനോട്ടുകളുണ്ടായിരുന്നു. എന്നാൽ, 2018 ൽ പിടിച്ചെടുത്ത വ്യാജ കറൻസികളിൽ 2,000 രൂപ മൂല്യമുളള കള്ളനോട്ടുകളുടെ അളവ് 61 ശതമാനമായി വർധിച്ചു. ഇക്കാലയളവിൽ ഏറ്റവും കൂടുതൽ രണ്ടായിരം രൂപയുടെ കള്ളനോട്ടുകൾ പിടികൂടിയത് ഗുജറാത്തിൽ നിന്നാണ്. ഇക്കാര്യത്തിൽ രണ്ടാം സ്ഥാനം ബംഗാളിനും.

കള്ളനോട്ടുകൾ പുറത്തിറക്കുന്നവർ 2000 രൂപയുടെ വ്യാജ നോട്ടുകൾ നിർമ്മിക്കുന്നതിൽ വിജയം കാണുന്നുണ്ടെന്നാണ് എൻസിആർബി ചൂണ്ടിക്കാട്ടുന്നത്. ഇത് ഏറ്റവും അപകടകരമായ സ്ഥിതിയാണെന്നും എൻസിആർബി ഡേറ്റ പറയുന്നു. 2017-2018 വർഷങ്ങളിൽ 46.06 കോടി രൂപയുടെ വ്യാജ നോട്ടുകൾ എൻസിആർബി പിടിച്ചെടുത്തു. ഇതിൽ 56.31 ശതമാനം വ്യാജ 2,000 രൂപ നോട്ടുകളുടെ രൂപത്തിലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എൻസിആർബിയുടെ കണ്ടെത്തൽ പ്രകാരം അരുണാചൽ പ്രദേശ്, ഗോവ, ജാർഖണ്ഡ്, മേഘാലയ എന്നിവടങ്ങളിൽ നിന്ന് 2018 ൽ ഒരു കള്ളനോട്ട് കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ല. 2018 2000 രൂപയുടെ ഏറ്റവും കൂടുതൽ കള്ളനോട്ടുകൾ പിടിച്ചെടുത്തത് തമിഴ്‌നാട്ടിൽ നിന്നാണ്. രണ്ടായിരം രൂപ മൂല്യമുള്ള 12,560 കള്ളനോട്ടുകളാണ് തമിഴ്‌നാട്ടിൽ നിന്നും പിടികൂടിയത്. ബംഗാളിൽ നിന്നും 9,615ഉം കർണാടകത്തിൽ നിന്നും 6,750 ഉം ഡൽഹിയിൽ നിന്നും 6,457 ഉം ഗുജറാത്തിൽ നിന്നും 2,722 ഉം മഹാരാഷ്ട്രയിൽ നിന്നും 2,355 എണ്ണവും രണ്ടായിരം രൂപയുടെ കള്ളനോട്ടുകളാണ് 2018 ൽ പിടികൂടിയത്.