play-sharp-fill
നോട്ടിലെ ചിപ്പൊന്നും ഏറ്റില്ല: കള്ളനോട്ട് കേരളത്തിൽ കുടിൽ വ്യവസായമാകുന്നു; നിലവാരമില്ലാത്ത നോട്ടിറക്കിയ കേന്ദ്ര സർക്കാരും പ്രതിക്കൂട്ടിൽ; നോട്ടടിക്കൽ യന്ത്രവും കള്ളനോട്ടും പിടിച്ചെടുത്തു; കോഴിക്കോട്ടും തിരുവനന്തപുരത്തുമായി പിടിച്ചെടുത്തത് ഇരുപത് ലക്ഷം രൂപയുടെ നോട്ട്

നോട്ടിലെ ചിപ്പൊന്നും ഏറ്റില്ല: കള്ളനോട്ട് കേരളത്തിൽ കുടിൽ വ്യവസായമാകുന്നു; നിലവാരമില്ലാത്ത നോട്ടിറക്കിയ കേന്ദ്ര സർക്കാരും പ്രതിക്കൂട്ടിൽ; നോട്ടടിക്കൽ യന്ത്രവും കള്ളനോട്ടും പിടിച്ചെടുത്തു; കോഴിക്കോട്ടും തിരുവനന്തപുരത്തുമായി പിടിച്ചെടുത്തത് ഇരുപത് ലക്ഷം രൂപയുടെ നോട്ട്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഒരു നവംബറിൽ രാജ്യത്തെ തന്നെ പിടിച്ചു കുലുക്കി പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ട് നിരോധനം നടപ്പാക്കിയപ്പോൾ പ്രഖ്യാപിച്ചിരുന്നത് രാജ്യത്ത് കള്ളപ്പണം ഇല്ലാതാകുമെന്നും, കള്ളനോട്ട് അടിയ്ക്കൽ ഇല്ലാതാകുമെന്നുമായിരുന്നു. എന്നാൽ, കള്ളപ്പണത്തിന്റെ കണക്കുകൾ നേരത്തെ തന്നെ പൊളിഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ കള്ളനോട്ട് വ്യാപകമാണെന്ന റിപ്പോർട്ട് പുറത്ത് വരുന്നത്. കേരളത്തിൽ കഴിഞ്ഞ ദിവസം മാത്രം പിടികൂടിയത് 20 ലക്ഷം രൂപയുടെ കള്ളനോട്ടും, കള്ളനോട്ട് അടിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളുമാണ്.

തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ നിന്നായി 20 ലക്ഷം രൂപയുടെ കള്ളനോട്ടുകളാണ് പിടികൂടിയത്. കോഴിക്കോട് കുന്ദമംഗലത്തും ഫറോക്കിലും കള്ളനോട്ട് അടിക്കാൻ ഉപയോഗിച്ച യന്ത്രങ്ങളും കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കള്ളനോട്ട എത്തിക്കുന്ന ശൃംഖലയിലെ കണ്ണികളെ കണ്ടെത്താനായിരുന്നു റെയ്ഡ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആറ്റിങ്ങൽ, കോഴിക്കോട് ഫറോക്, കുന്ദമംഗലം എന്നിവിടങ്ങളിൽ നിന്ന് ആറുപേർ കസ്റ്റഡിയിലായി. ആറ്റിങ്ങലിൽനിന്ന് പ്രധാന കണ്ണിയായ കോഴിക്കോട്ടുകാരൻ ഷമീർ പിടിയിലായി. സഹായികളായ രാജൻ പത്രോസ്, നാസർ വഹാബ് എന്നിവരും കസ്റ്റഡിയിലായി. കോഴിക്കോട് കുന്ദമംഗലത്തും ഫറോക്കിലും ഒരാൾവീതം പിടിയിലായി. കള്ളനോട്ട് അടിക്കാൻ ഉപയോഗിച്ച യന്ത്രങ്ങളും പിടിച്ചെടുത്തു. റെയ്ഡ് തുടരുകയാണ്. കുന്ദമംഗലം സ്വദേശി ഷമീറും ഫറോക്ക് സ്വദേശി അബ്ദുൾ റഷീദുമാണ് അറസ്റ്റിലായത്. ഫറോക്കിലെ റെയ്ഡ് അവസാനിച്ചു. അവിടെ നിന്ന് 2,40,000 രൂപയുടെ വ്യാജനോട്ട് കണ്ടെടുത്തു. കോടമ്പുഴയിൽ വീട് വാടകക്കെടുത്തായിരുന്നു വ്യാജനോട്ട് അച്ചടിച്ചത്. 2000 രൂപയുടെ 70 നോട്ടുകളും 500 രൂപയുടെ 180 നോട്ടുകളുമടക്കം പിടികൂടി. ബാക്കി നോട്ടുകൾ എണ്ണി തിട്ടപ്പെടുത്തുന്നേയുള്ളൂ.

ഏറ്റവും കൂടുതൽ കള്ളനോട്ടുകൾ കണ്ടെത്തിയത് കുന്ദമംഗലത്ത് നടത്തിയ റെയ്ഡിലാണ്. കുന്ദമംഗലത്തെ ഷമീറിന്റെ വീട്ടിൽ നിന്ന് 20 ലക്ഷം രൂപ പിടിച്ചെടുത്തെന്ന വിവരമുണ്ട്. ഇതേ വീട്ടിൽ നിന്ന് നോട്ടടിക്കുന്ന യന്ത്രവും പിടികൂടിയിട്ടുണ്ട്. ആറ്റിങ്ങലിൽ ലക്ഷങ്ങളുടെ കള്ളനോട്ടുമായി 4 പേർ പിടിയിലായിരുന്നു. ആറ്റിങ്ങലിൽ നിന്ന് ആറേമുക്കാൽ ലക്ഷം രൂപയുടെ കള്ളനോട്ടാണ് പിടികൂടിയത്. നോട്ട് അച്ചടിക്കുന്ന യന്ത്രങ്ങളും കണ്ടെടുത്തു. ഇവരിൽ നിന്ന് ലഭിച്ച വിവരത്തെ തുടർന്നാണ് കോഴിക്കോട് റെയ്ഡ് നടത്തിയത്.

ഫറോക്ക് സ്വദേശിയായ ഷമീർ ആണ് കേസിലെ മുഖ്യപ്രതി. ഇയാൾ ആറ്റിങ്ങലിൽ നിന്ന് പിടിയിലായി. ഷമീർ അച്ചടിച്ച നോട്ടുകൾ കോഴിക്കോടു നിന്ന് ആറ്റിങ്ങലിൽ വിതരണത്തിന് കൊണ്ടുവന്നതാണെന്ന് പൊലീസ് അറിയിച്ചു.