പ്രവാസികൾക്കായി നോർക്കയുടെ ത്രിദിന സൗജന്യ സംരംഭകത്വ പരിശീലനം; ജൂലൈ ബാച്ചിലേയ്ക്ക് അപേക്ഷ നൽകാം; രജിസ്റ്റർ ചെയ്യുന്നതിനായി വിളിക്കൂ..ഫോൺ :0471-2770534, +91-8592958677

Spread the love

കോട്ടയം: നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്ററിന്റെ (എൻ.ബി.എഫ്.സി)) ആഭിമുഖ്യത്തിൽ പ്രവാസികൾക്കും തിരിച്ചെത്തിയ പ്രവാസികൾക്കുമായി ജൂലൈ 15 മുതൽ 17 വരെ സംഘടിപ്പിക്കുന്ന ത്രിദിന സൗജന്യ സംരംഭകത്വ പരിശീലനത്തിലേയ്ക്ക് (റെസിഡൻഷ്യൽ) ഇപ്പോൾ അപേക്ഷിക്കാം.

എറണാകുളം കളമശ്ശേരിയിൽ പ്രവർത്തിക്കുന്ന വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുളള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്‌മെന്റ് (KIED) ക്യാമ്പസിലാണ് പരിശീലനം. പേര് രജിസ്റ്റർ ചെയ്യുന്നതിനായി 0471-2770534/+91-8592958677 (പ്രവൃത്തി ദിനങ്ങളിൽ, ഓഫീസ് സമയത്ത്) എന്നീ നമ്പറുകളിലോ nbfc.coordinator@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ ജൂലൈ 10 നകം ബന്ധപ്പെടേണ്ടതാണ്. സംരംഭങ്ങൾ ആരംഭിക്കാൻ നടപടികൾ സ്വീകരിച്ചവർക്കും സംരംഭങ്ങൾ ആരംഭിച്ചവർക്കുമാണ് പ്രവേശനം ലഭിക്കുക. പ്രവാസികൾക്കായി എല്ലാ മാസവും മൂന്നാമത്തെ ആഴ്ചയിൽ ത്രിദിന സൗജന്യ സംരംഭകത്വ പരിശീലനത്തിന് അവസരമുണ്ട്.

സംസ്ഥാനത്തെ പ്രവാസി നിക്ഷേപങ്ങളും, പ്രവാസി സംരംഭങ്ങളും പ്രോൽസാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം നോർക്ക സെന്ററിൽ പ്രവർത്തിക്കുന്ന ഏകജാലകസംവിധാനമാണ് എൻ.ബി.എഫ്.സി. കൂടുതൽ വിവരങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802012345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്) ബന്ധപ്പെടാവുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group