
തിരുവനന്തപുരം: യുകെ വെയില്‍സിലെ എൻഎച്ച്‌എസ് ഹോസ്പിറ്റലുകളിലേക്ക് വിവിധ സ്‌പെഷ്യാലിറ്റി ഡോക്ടർമാരുടെ നിയമനം നടക്കുന്നു. കേരള സർക്കാർ നോർക്ക റൂട്ട്‌സ് മുഖേനയാണ് നിയമനം നടക്കുന്നത്.
ഉദ്യോഗാർഥികള്‍ ചുവടെ നല്‍കിയ വിശദാംശങ്ങള്‍ പരിശോധിക്കുക.
ഒഴിവുകള്‍
സീനിയർ ക്ലിനിക്കല്‍ ഫെലോ (നിയോനേറ്റ്സ്, ഐ.ടി.യു – ഇന്റൻസീവ് തെറാപ്പി യൂണിറ്റ്, അനസ്തേഷ്യോളജി), സ്പെഷ്യാലിറ്റി ഡോക്ടർ (അക്യൂട്ട് മെഡിസിൻ, പീഡിയാട്രിക്സ്), ഇന്റർനാഷണല്‍ സീനിയർ പോർട്ട്‌ഫോളിയോ പാത്ത്‌വേ ഡോക്ടർ (ഐ.ടി.യു, അനസ്തേഷ്യോളജി, ക്ലിനിക്കല്‍ ഹെമറ്റോളജി, റേഡിയോളജി, യൂറോളജി) എന്നീ തസ്തികകളിലാണ് ഒഴിവുകള്‍

Whatsapp Group 1 | Whatsapp Group 2 |Telegram Group
ശമ്പളവും മറ്റ് ആനുകൂല്യങ്ങളും.
ഓരോ പോസ്റ്റിലേക്കും വിവിധ സ്കെയിലിലാണ് ശമ്ബളം അനുവദിക്കുക. വിശദമായ ശമ്ബള വിവരങ്ങള്‍ നോർക്ക നോട്ടിഫിക്കേഷനില്‍ ലഭ്യമാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വെയില്‍സില്‍ മൂന്ന് വർഷം വരെ നിശ്ചിതകാല നിയമനം ലഭിക്കും. മൂന്ന് വർഷം വരെ ജി.എം.സി. രജിസ്‌ട്രേഷൻ സ്പോണ്‍സർഷിപ്പ്, ഐ.ഇ.എല്‍.ടി.എസ്./ഒ.ഇ.ടി., വിസ, ഇ-പോർട്ട്‌ഫോളിയോ ആക്‌സസ് ഫീസ് റീഇംബേഴ്സ്മെന്റ് എന്നിവ ആനുകൂല്യങ്ങളാണ്. 650 പൌണ്ട് ഗ്രാറ്റുവിറ്റി, യു.കെ. വിമാന ടിക്കറ്റ്, ഒരു മാസത്തെ താമസ സൗകര്യം എന്നിവയും ലഭിക്കും.
യോഗ്യത
സീനിയർ ക്ലിനിക്കല്‍ ഫെലോയ്ക്ക് കുറഞ്ഞത് മൂന്ന് വർഷവും, സ്പെഷ്യാലിറ്റി ഡോക്ടർക്ക് നാല് വർഷവും പ്രവൃത്തിപരിചയം വേണം. ഇന്റർനാഷണല്‍ സീനിയർ പോർട്ട്‌ഫോളിയോ പാത്ത്‌വേ ഡോക്ടർ തസ്തികയിലേക്ക് 12 വർഷത്തില്‍ കൂടുതല്‍ പ്രവൃത്തിപരിചയമുള്ളവരായിരിക്കണം.
അപേക്ഷ
അപേക്ഷ നല്‍കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കായി, പ്രവൃത്തി ദിവസങ്ങളില്‍ ഓഫീസ് സമയങ്ങളില്‍ 0471-2770536, 0471-2770539, 0471-2770540, 0471-2770577 എന്നീ നമ്പറുകളില്‍ വിളിക്കാം. 24 മണിക്കൂർ നോർക്ക ഗ്ലോബല്‍ കോണ്‍ടാക്‌ട് സെന്ററിന്റെ ഇന്ത്യയിലെ ടോള്‍ ഫ്രീ നമ്പർ 1800 425 3939, വിദേശത്തു നിന്ന് +91 8802 012 345 (മിസ്ഡ് കോള്‍ സേവനം) വഴിയും വിവരങ്ങള്‍ ലഭിക്കും.



