
സ്വന്തം ലേഖിക
തൃശൂര്‍: എക്സൈസ് നടത്തിയ റെയ്ഡില്‍ നൂറ് ലിറ്റര്‍ വാഷും ഒന്നര ലിറ്റര്‍ ചാരായവുമായി ഗൃഹനാഥൻ പിടിയില്‍. ഞമനേങ്ങാട് തൊഴുപറമ്ബ് സ്വദേശി തോട്ടുപുറത്ത് സിദ്ധാര്‍ത്ഥൻ (65) ആണ് പിടിയിലായത്. എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാളുടെ വീടിന്റെ പിൻവശത്തെ ചായ്‌പ്പില്‍ നിന്നും വാഷും ചാരായവും കണ്ടെത്തിയത്.
എഐടിയുസി കെട്ടിട നിര്‍മ്മാണ തൊഴിലാളി യൂണിയൻ നേതാവാണ്. ചാവക്കാട് എക്സൈസ് ഇൻസ്പെക്ടര്‍ സിയു ഹരീഷിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍ എ.ബി സുനില്‍കുമാര്‍,സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സികെ റാഫി,എഎൻ ബിജു,അബ്ദുള്‍ റഫീക്ക്, സിജ എന്നിവരങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group