ജില്ലാ കളക്ടര്‍ എത്താതെ മൃതദേഹം കൊണ്ടുപോകാൻ അനുവദിക്കില്ല ; നൂല്‍പ്പുഴ കാട്ടാന ആക്രമണത്തില്‍ പ്രതിഷേധവുമായി നാട്ടുകാർ

Spread the love

കല്‍പറ്റ: സുല്‍ത്താൻ ബത്തേരി നൂല്‍പ്പുഴയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാർ.

video
play-sharp-fill

ജില്ലാ കളക്ടർ എത്താതെ മൃതദേഹം കൊണ്ടുപോകാൻ അനുവദിക്കില്ലെന്നാണ് നാട്ടുകാർ പറയുന്നത്. കാപ്പാട് ഉന്നതിയിലെ ചന്ദ്രികയുടെ ഭർത്താവ് മനു(45)വിനെയാണ് കാട്ടാന ആക്രമിച്ച്‌ കൊലപ്പെടുത്തിയത്.

കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിവരവെയായിരുന്നു സംഭവം. ഒപ്പമുണ്ടായിരുന്ന ചന്ദ്രികയെ കാണാനില്ലെന്ന് ഐ സി ബാലകൃഷ്ണൻ എംഎല്‍എ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീടിനടുത്തുള്ള വയലിലാണ് മനുവിന്‍റെ മൃതദേഹം കണ്ടെത്തിയത്. മനുവിൻ്റെ മൃതദേഹം കിടന്നതിന് സമീപം കാട്ടാനയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയിരുന്നു. ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുപോകും.