video
play-sharp-fill

എളുപ്പത്തിൽ പാചകം ചെയ്യാനും വൃത്തിയാക്കാനും സാധിക്കുമെന്നതാണ് നോൺ സ്റ്റിക് പാനിന്റെ ഗുണം; നോൺ സ്റ്റിക് പാൻ എത്രകാലം വരെയും ഉപയോഗിക്കാം; ഇങ്ങനെ ചെയ്താൽ മതി

എളുപ്പത്തിൽ പാചകം ചെയ്യാനും വൃത്തിയാക്കാനും സാധിക്കുമെന്നതാണ് നോൺ സ്റ്റിക് പാനിന്റെ ഗുണം; നോൺ സ്റ്റിക് പാൻ എത്രകാലം വരെയും ഉപയോഗിക്കാം; ഇങ്ങനെ ചെയ്താൽ മതി

Spread the love

വാങ്ങിക്കുന്ന സാധനങ്ങൾ കേടുവരാതെ അധികകാലം ഉപയോഗിക്കുമ്പോഴാണ് നമ്മുടെ പണം കൂടുതൽ ഉപയോഗപ്രദമാകുന്നത്.

നിരന്തരമായി ഉപയോഗിക്കുന്നത് കൊണ്ട് തന്നെ അടുക്കളയിൽ സാധനങ്ങൾ എപ്പോഴും വാങ്ങിക്കേണ്ടതായി വരുന്നു. എന്ത് വാങ്ങുമ്പോഴും ഗുണമേന്മ കൂടിയ സാധനങ്ങളാണ് വാങ്ങേണ്ടത്. നോൺ സ്റ്റിക് പാൻ പേരുപോലെ തന്നെയാണ്.

അവ നിർമ്മിച്ചിരിക്കുന്നത് ഭക്ഷണ സാധനങ്ങൾ പാനിൽ ഒട്ടിപ്പിടിക്കാത്ത വിധത്തിലാണ്. എളുപ്പത്തിൽ പാചകം ചെയ്യാനും വൃത്തിയാക്കാനും സാധിക്കുമെന്നതാണ് നോൺ സ്റ്റിക് പാനിന്റെ ഗുണം. 4 വർഷം വരെയാണ് നോൺ സ്റ്റിക് പാനുകൾക്ക് ഉറപ്പ് നൽകുന്നത്. എന്നാൽ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ കുറച്ച് കാലം കൂടെ പാൻ ഉപയോഗിക്കാൻ സാധിക്കും. അവ എന്തൊക്കെയെന്ന് അറിയാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എണ്ണ ഉപയോഗിച്ച് തുടക്കാം

നോൺ സ്റ്റിക് പാൻ ആണെങ്കിലും ഉപയോഗം കുറച്ച് സ്മൂത്ത് ആക്കാൻ പാചകം ചെയ്യുന്നതിന് മുമ്പ് എണ്ണ ഉപയോഗിക്കാവുന്നതാണ്. ഭക്ഷണത്തിൽ ചേരാൻ സാധ്യതയുള്ളത് കൊണ്ട് നേരിട്ട് ഉപയോഗിക്കാതെ എണ്ണ, പേപ്പർ ടവലിൽ മുക്കിയതിന് ശേഷം പാൻ തുടച്ചെടുക്കാവുന്നതാണ്.

കുക്കിംഗ് സ്പ്രേ ഉപയോഗിക്കരുത്

നോൺ സ്റ്റിക് പാനിൽ കുക്കിംഗ് സ്പ്രേ ഉപയോഗിച്ചാൽ അത് പാനിൽ ഒട്ടിപ്പിടിച്ചിരിക്കാൻ സാധ്യതയുണ്ട്. ഇത് ഭക്ഷണം ഉണ്ടാക്കുമ്പോഴും അങ്ങനെ തന്നെ നിലനിൽക്കും. പിന്നീട് ഇത് വൃത്തിയാക്കുന്നത് ബുദ്ധിമുട്ടാകും. ഉരച്ച് കഴുകിയാൽ പാനിന് കേടുപാടുകൾ സംഭവിക്കാം. അതിനാൽ തന്നെ കുക്കിംഗ് സ്പ്രേ ഒഴിവാക്കാം.

മെറ്റൽ സ്പൂൺ ഉപയോഗിക്കരുത് 

നിങ്ങളുടെ നോൺ സ്റ്റിക് പാൻ അധിക കാലം  ഈടുനിൽക്കണമെങ്കിൽ മൂർച്ചയുള്ള മെറ്റൽ കൊണ്ടുള്ള സ്പൂണുകൾ അല്ലെങ്കിൽ കത്തി എന്നിവ പാചകം ചെയ്യുമ്പോൾ ഉപയോഗിക്കാതിരിക്കുക. ഇത് പാനിലെ കോട്ടിങ് ഇളകിപോകാൻ കാരണമാകും. തടി, പ്ലാസ്റ്റിക് അല്ലെങ്കിൽ സിലിക്കോൺ കൊണ്ടുള്ള വസ്തുക്കൾ പാചകത്തിന്  ഉപയോഗിക്കാവുന്നതാണ്.

വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കാം 

ചെറുചൂട് വെള്ളവും ഡിഷ് വാഷും സ്‌പോഞ്ചും ഉപയോഗിച്ച് മാത്രം പാൻ വൃത്തിയാക്കൻ ശ്രദ്ധിക്കണം. പാനിൽ എന്തെങ്കിലും തരത്തിലുള്ള കരിയോ കറയോ കണ്ടാൽ ബേക്കിംഗ് സോഡ ഉപയോഗിച്ചും വൃത്തിയാക്കാവുന്നതാണ്. കഴുകിയതിന് ശേഷം എണ്ണയിൽ മുക്കിയ പേപ്പർ ടവൽ ഉപയോഗിച്ച് പാൻ തുടച്ചെടുക്കണം.

ചൂട് കൂടരുത് 

കുറവ് അല്ലെങ്കിൽ മീഡിയം ചൂടിലായിരിക്കണം നോൺ സ്റ്റിക് പാൻ ഉപയോഗിച്ച് പാചകം ചെയ്യേണ്ടത്. അമിതമായി ചൂട് അടിച്ചാൽ പാനിലെ കോട്ടിങിൽ കേടുപാടുകൾ സംഭവിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ കൃത്യമായ രീതിയിൽ തീ സെറ്റ് ചെയ്തതിന് ശേഷം മാത്രം പാചകം ചെയ്യാം.