നോണ്‍വെജ് ഭക്ഷണം ലഞ്ച് ബോക്സില്‍ എത്ര നേരം വരെ സൂക്ഷിക്കാം; ഇത്തരം നോണ്‍വെജ് ഭക്ഷണങ്ങള്‍ ചെറിനൊപ്പം ഒന്നിച്ചു വെയ്ക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്

Spread the love

രാവിലെ ചോറിനൊപ്പം പലതരം വിഭവങ്ങള്‍ ലഞ്ച് ബോക്സിന്‍റെ ഓരോ കോണില്‍ അണിനിരക്കും. ഉച്ചയ്ക്ക് മൂടി തുറക്കുമ്പോള്‍ ഭക്ഷണത്തിന് ഒരു പ്രത്യേക മണവും സ്വാദുമായിരിക്കും.

video
play-sharp-fill

എന്നാല്‍ നോണ്‍വെജ് ഭക്ഷണങ്ങള്‍ ഇത്തരത്തില്‍ ചെറിനൊപ്പം ഒന്നിച്ചു വെയ്ക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

പാകം ചെയ്തതിനു ശേഷം നോണ്‍വെജ് ഭക്ഷണങ്ങള്‍ ലെഞ്ച് ബോക്സില്‍ സൂക്ഷിക്കുമ്ബോള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താപനില

നോണ്‍വെജ് ഭക്ഷണങ്ങള്‍ ലഞ്ച് ബോക്സില്‍ അല്ലെങ്കില്‍ പാക്ക് ചെയ്യുമ്ബോള്‍ ശ്രദ്ധിക്കേണ്ട കാര്യം താപനിലയാണ്. അഞ്ച് ഡിഗ്രി സെല്‍ഷ്യസിനും 60 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലുള്ള താപനിലയില്‍ നോണ്‍വെജ് ഭക്ഷണങ്ങള്‍ സൂക്ഷിക്കുമ്ബോള്‍ ഭക്ഷ്യജന്യ രോഗങ്ങള്‍ക്ക് കാരണമാകുന്ന ബാക്ടീരിയകള്‍ അതിവേഗം പെരുകാന്‍ കാരണമാകും.

വെറും 20 മിനിറ്റിനുള്ളില്‍ തന്നെ ഇതിന്‍റെ എണ്ണം ഇരട്ടിയാകുകയും ചെയ്യാം. ചിക്കന്‍, മീന്‍ പോലുള്ള വിഭവങ്ങളില്‍ ബാക്ടീരിയയുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ പോഷകങ്ങളും ഈർപ്പവും അടങ്ങിയിട്ടുണ്ട്. ഇത് സാല്‍മൊണെല്ല, ഇ. കോളി, കാംപിലോബാക്‌ടർ, ലിസ്റ്റീരിയ മോണോസൈറ്റോജെനുകള്‍ എന്നിവയ്ക്ക് വളരാനുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നു.

അതുപോലെ ചൂടു കൂടുന്നതും പ്രശ്നമാണ്. താപനില 20 ഡിഗ്രി സെല്‍ഷ്യസില്‍ കവിയുന്നതും ഭക്ഷണത്തെ മോശമാക്കാം. ഇത് സാല്‍മൊണല്ല, സ്റ്റാഫൈലോകോക്കസ് ഓറിയസ് തുടങ്ങിയ ബാക്ടീരിയകള്‍ വേവിച്ച കോഴിയിറച്ചിയിലോ മാംസത്തിലോ അതിവേഗം പെരുകുകയും ഭക്ഷ്യവിഷബാധ പോലെയുള്ള അപകടസാധ്യതയിലേക്ക് നയിക്കുകയും ചെയ്യും.

ഭക്ഷണങ്ങള്‍ പാക്ക് ചെയ്ത് രണ്ട് മണിക്കൂറിനുള്ളില്‍ കഴിക്കുന്നതാണ് നല്ലത്. അന്തരീക്ഷ ഊഷ്മാവ് 30 ഡിഗ്രി സല്‍ഷ്യസിന് മുകളിലാണെങ്കില്‍ ഒരു മണിക്കൂറിനുള്ളില്‍ ഭക്ഷണം കഴിക്കുകയും ചെയ്യണം.