video
play-sharp-fill

മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജരേഖ ചമച്ച കേസ്; കെ. വിദ്യയ്ക്കെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി; ഏഴുവർഷം വരെ തടവു ലഭിക്കാവുന്ന കുറ്റം; വിദ്യയുടെ പി. എച്ച്.ഡി ഉൾപ്പെടെ വിവാദത്തിൽ

മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജരേഖ ചമച്ച കേസ്; കെ. വിദ്യയ്ക്കെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി; ഏഴുവർഷം വരെ തടവു ലഭിക്കാവുന്ന കുറ്റം; വിദ്യയുടെ പി. എച്ച്.ഡി ഉൾപ്പെടെ വിവാദത്തിൽ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: മഹാരാജാസ് കോളജ് അധികൃതരുടെ പരാതിയിൽ വ്യാജരേഖ ചമച്ച കേസിൽ കെ. വിദ്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ഏഴുവർഷം വരെ തടവു ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ഐപിസി 465, 468,471 തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.

കോളജ് അധികൃതരുടെ പരാതിയിൽ വിദ്യക്കെതിരെ കേസെടുത്ത എറണാകുളം സെൻട്രൽ പൊലീസ്, കോളജ് പ്രിൻസിപ്പലിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. കേസ് അട്ടപ്പാടി അഗളി പൊലീസിന് കൈമാറിയേക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ് ചമച്ചതിനൊപ്പം പി എം ആർഷോയുടെ മാർക്ക് വിവാദം കൂടി വന്നതോടെ സിപിഎം പ്രതിരോധത്തിലായിരിക്കുകയാണ്. അട്ടപ്പാടി കോളജിന് പുറമേ കരിന്തളം കോളജിലും കെ വിദ്യ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് നിയമനം നേടിയെന്നാണ് കണ്ടെത്തൽ.

മുൻ എസ്എഫ്‌ഐ നേതാവ് കൂടിയായ വിദ്യക്ക് കാലടി സർവകലാശാലയിൽ പിഎച്ച്ഡിക്ക് പ്രവേശനം ലഭിക്കാൻ മന്ത്രി പി രാജീവ് ഇടപെട്ടു എന്ന ഗുരുതര ആരോപണത്തിലും സിപിഎമ്മിന് മറുപടി പറയേണ്ടിവരും. വിവാദങ്ങളിൽ നടപടി ആവശ്യപ്പട്ട് പ്രതിഷേധം ശക്തമാക്കാനാണ് കോൺഗ്രസിന്‍റെ തീരുമാനം.