
തിരുവനന്തപുരം: തദ്ദേശ പൊതുതെരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നതിനുള്ള അവസാന തീയതി നാളെ.
പിൻവാങ്ങുന്നതായി കാണിക്കുന്ന നോട്ടീസ് നവംബർ 24ന് ഉച്ചതിരിഞ്ഞ് മൂന്ന് മണി വരെ വരണാധികാരിക്ക് നല്‍കാം.
സ്ഥാനാർത്ഥിക്ക് നേരിട്ടോ, അല്ലെങ്കില്‍ അദ്ദേഹത്തിന്റെ നാമനിർദേശകനോ, അതുമല്ലെങ്കില്‍ സ്ഥാനാർത്ഥി അധികാരപ്പെടുത്തിയ തെരഞ്ഞെടുപ്പ് ഏജന്റിനോ ഫോറം 5ല്‍ തയ്യാറാക്കിയ നോട്ടീസ് നല്കാം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നതിനുള്ള അവസാന സമയത്തിന് ശേഷം റിട്ടേണിംഗ് ഓഫീസർ, മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ അന്തിമപട്ടിക പ്രസിദ്ധീകരിക്കും. മലയാളം അക്ഷരമാലാ ക്രമത്തിലാണ് സ്ഥാനാർത്ഥികളുടെ പേര് പട്ടികയില്‍ ഉള്‍പ്പെടുത്തുക.
സ്ഥാനാർത്ഥിയുടെ പേര്, വിലാസം, അനുവദിച്ച ചിഹ്നം എന്നിവയാണ് ഈ പട്ടികയിലുണ്ടാവുക. അതത് റിട്ടേണിംഗ് ഓഫീസറുടെ ഓഫീസിലും ബന്ധപ്പെട്ട പഞ്ചായത്ത്/ മുനിസിപ്പാലിറ്റി ഓഫീസിലും മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പട്ടിക പരസ്യപ്പെടുത്തും.




