കോട്ടയത്തെ എൻ.ഡി.എ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിയുടെ കൈവശമുള്ളത് 23.27 ലക്ഷം രൂപ ; എട്ട് വാഹനങ്ങള്‍  ; 35 പവന്റെ സ്വർണ്ണം ; എല്‍.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ കൈയില്‍ പണമായി 40,000 രൂപ ; ആറു ലക്ഷം രൂപ വീതം മൂല്യമുള്ള രണ്ട് കാറുകൾ ; നിക്ഷേപം 50.30ലക്ഷം രൂപ; ഇരുവരും നാമനിർദേശപത്രിക സമർപ്പിച്ചു

Spread the love

സ്വന്തം ലേഖകൻ 

കോട്ടയം: കോട്ടയത്തെ എൻ.ഡി.എ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിയുടെ കൈവശമുള്ളത് 23.27 ലക്ഷം രൂപ. ഭാര്യയുടെ കൈവശം പണമായി 74,901 രൂപയുമുണ്ട്.

എട്ട് വാഹനങ്ങള്‍ സ്വന്തമായുള്ള തുഷാറിന് 35 പവന്റെ സ്വർണവുമുണ്ട്. ഇവയടക്കം മൊത്തം 6.23 കോടി രൂപയാണ് നിക്ഷേപമൂല്യമെന്നും നാമനിർദേശപത്രികയ്ക്കൊപ്പം സമർപ്പിച്ച സ്വത്ത് വിവര സത്യവാങ്മൂലത്തില്‍ പറയുന്നു. സ്വന്തംപേരിലുള്ള കെട്ടിടങ്ങള്‍ക്കും ഭൂമിക്കും 41.98 കോടിയാണ് മൂല്യം. 10.98 കോടിയുടെ ബാദ്ധ്യതയുമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എല്‍.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ കൈയില്‍ പണമായി 40,000 രൂപയും ഭാര്യയുടെ കൈയില്‍ പണമായി 30,000 രൂപയുമെന്ന് നാമനിർദേശ പത്രികയ്ക്കൊപ്പം സത്യവാങ്മൂലം. സ്വർണമായും നിക്ഷേപമായും ചാഴികാടന് 50.30ലക്ഷംരൂപയും ഭാര്യയ്ക്ക് 50.39 ലക്ഷം രൂപയും വിവിധ ബാങ്ക് അക്കൗണ്ടുകളിലുണ്ട്.

ഇതിന് പുറമേ ഇരുവരുടേയും ജോയിന്റ് അക്കൗണ്ടില്‍ 27.80ലക്ഷം രൂപയുമുണ്ട്. ചാഴികാടന് ആറു ലക്ഷം രൂപ വീതം മൂല്യമുള്ള രണ്ട് കാറുകളും 24ഗ്രാം സ്വർണവുമുണ്ട്. ഭാര്യയ്ക്ക് 476ഗ്രാം സ്വർണമുണ്ട്. ചാഴികാടന് 96ലക്ഷത്തിന്റെ ഭൂമിയും ഇരുവരുടേയും പേരില്‍ 80ലക്ഷത്തിന്റെ വീടും സ്ഥലവുമുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.