അരൂർ – തുറവൂർ ഉയരപ്പാതയിൽ ശബ്ദ മലിനീകരണം നിയന്ത്രിക്കാൻ ബ്രിഡ്ജ് നോയിസ് ബാരിയർ; സംസ്ഥാനത്ത് ആദ്യമായി ആധുനിക സംവിധാനം

Spread the love

ആലപ്പുഴ: അരൂർ – തുറവൂർ ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് ശബ്ദ മലിനീകരണം നിയന്ത്രിക്കുന്നതിനായി ബ്രിഡ്ജ് നോയിസ് ബാരിയർ സ്ഥാപിക്കുന്നു. അരൂർ – തുറവൂർ ഉയരപ്പാതയുടെ നീളം 12.75 കിലോമീറ്ററാണ്. പാലത്തിന്റെ ഇരുവശങ്ങളിലുമായാണ് നോയിസ് ബാരിയർ സ്‌ഥാപിക്കുന്നത്.

video
play-sharp-fill

വാഹനത്തിന്റെ ഹോൺ – എൻജിൻ ശബ്ദം കുറയ്ക്കുക, ഉയരപ്പാതയുടെ സമീപമുള്ള വീടുകൾ, ആശുപത്രികൾ, സ്‌കൂളുകൾ എന്നിവയെ ശബ്ദ മലിനീകരണത്തിൽ നിന്നും സംരക്ഷിക്കുക, പാതയോരത്തുള്ള പ്രദേശങ്ങളിൽ ശബ്ദ മലിനീകരണ നിയന്ത്രണ നിയമം പാലിക്കുക എന്നിവയ്ക്കായാണ് നോയിസ് ബാരിയർ സ്‌ഥാപിക്കുന്നത്.

ഇന്ത്യയിലെ മറ്റ് സംസ്‌ഥാനങ്ങളിൽ പാലങ്ങളിലും ഹൈവേകളിലും ശബ്‌ദ തടസ്സങ്ങൾ കുറയ്ക്കാൻ ഉപയോഗിക്കാറുണ്ടെങ്കിലും സംസ്‌ഥാനത്ത് ആദ്യമായാണ് ദേശീയപാതയിലെ പാലത്തിൽ ശബ്ദ മലിനീകരണം നിയന്ത്രിക്കുന്നതിനായി ആധുനിക സംവിധാനം സ്‌ഥാപിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ത്യയിലെ ഏറ്റവും വലിയ പാലമാണ് അരൂർ തുറവൂർ ഉയരപ്പാത. 6 വരിപാതയുടെ ഇരുവശങ്ങളിലുമായി 25.5 കിലോമീറ്റർ ഭാഗത്ത് 40 സെന്റീമീറ്റർ കൈവരിക്കു മുകളിൽ 1.50 മീറ്റർ ഉയരത്തിലുള്ള ബ്രിജ് നോയിസ് ബാരിയറുകൾ സ്‌ഥാപിക്കുന്ന ജോലിയാണ് തുടങ്ങിയത്. നിർമാണം 85 ശതമാനം പിന്നിടുന്നു.

നോയിസ് ബാരിയറിൽ മെറ്റൽ സൗണ്ട് അബ്സോർബിങ് പാനലിന്റെ ഉള്ളിൽ മിനിറൽ വൂൾ, ഭാരം കുറഞ്ഞ സുതാര്യമുള്ള അക്രലിക് പോളി കാർബണേറ്റ് ഷീറ്റ്, ഭാരം കുറവുള്ളതും സുതാര്യവുമായ ഗ്ലാസ് പാനലുകളും ഉപയോഗിക്കുന്നു.