പിയറെ അഗസ്തീനി, ഫെറെന്‍സ് ക്രോസ്, ആന്‍ ലി ഹുലിയര്‍ എന്നിവര്‍ക്ക് 2023ലെ ഫിസിക്‌സിനുള്ള നൊബേല്‍ പുരസ്‌കാരം ; ദ്രവ്യത്തിലെ ഇലക്ട്രോണ്‍ ഡൈനാമിക്‌സ് പരീക്ഷണത്തിനാണ് പുരസ്‌കാരം

Spread the love

സ്വന്തം ലേഖകൻ

സ്റ്റോക്ക്‌ഹോം: 2023ലെ ഫിസിക്‌സിനുള്ള നൊബേല്‍ പുരസ്‌കാരം മൂന്ന് പേര്‍ക്ക്. പിയറെ അഗസ്തീനി, ഫെറെന്‍സ് ക്രോസ്, ആന്‍ ലി ഹുലിയര്‍ എന്നിവര്‍ക്കാണ് പുരസ്‌കാരം. ദ്രവ്യത്തിലെ ഇലക്ട്രോണ്‍ ഡൈനാമിക്‌സ് പരീക്ഷണത്തിനാണ് അവാര്‍ഡ്‌. ആന്‍ ലിലിയര്‍ ഭൗതിക ശാസ്ത്ര നൊബേല്‍ നേടുന്ന അഞ്ചാമത്തെ വനിതയാണ്.

വൈദ്യശാസ്ത്ര നൊബേല്‍ സ്വീഡിഷ് അക്കാദമി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. കാറ്റലിന്‍ കാരിക്കോ (ഹംഗറി), ഡ്രൂ വെയ്‌സ്മാന്‍ (യുഎസ്) എന്നിവരാണ് പുരസ്‌കാര ജേതാക്കള്‍. കോവിഡ്19 വാക്‌സീന്‍ ഗവേഷണത്തിനുള്ള സുപ്രധാന കണ്ടെത്തലിനാണ് പുരസ്‌കാരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാക്‌സീനുകളില്‍ സഹായകരമായ എംആര്‍എന്‍എയുമായി (മെസഞ്ചര്‍ ആര്‍എന്‍എ) ബന്ധപ്പെട്ട പഠനമാണ് ഇവരെ പുസ്‌കാരത്തിന് അര്‍ഹരാക്കിയത്. കോവിഡ് വാക്‌സീന്‍ ഗവേഷണത്തില്‍ ഉള്‍പ്പെടെ ഏറെ ഗുണകരമായ കണ്ടെത്തലായിരുന്നു ഇത്.