
റായ്പൂർ: ഭാര്യയുടെ സമ്മതമില്ലെങ്കിലും ദമ്പതികള്‍ തമ്മിലുള്ള പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധം ഉള്‍പ്പടെയുള്ള ലൈംഗിക ബന്ധങ്ങള്‍ കുറ്റകരമായി കാണാനാകില്ലെന്ന് ചത്തീസ്ഗഡ് ഹൈക്കോടതി.
ബലാത്സംഗം അടക്കമുള്ള കേസുകളില്‍ ശിക്ഷിക്കപ്പെട്ട ജഗദൽപൂർ സ്വദേശിയെ വെറുതെവിട്ട് ജസ്റ്റിസ് നരേന്ദ്ര കുമാർ വ്യാസാണ് വിധി പ്രസ്താവിച്ചത്. 2017 ഡിസംബറിലാണ് ഭാര്യയുടെ മരണത്തെ തുടര്‍ന്ന് ഇയാള്‍ അറസ്റ്റിലാകുന്നത്. ഭാര്യയുടെ മരണത്തില്‍ ഐപിസി 376 ബലാത്സംഗം, 377 പ്രകൃതി വിരുദ്ധ പീഡനം, 304 നരഹത്യ എന്നീ വകുപ്പുകള്‍ പ്രകാരം ശിക്ഷിക്കപ്പെട്ടയാളെയാണ് കോടതി വെറുതെ വിട്ടത്.
കഴിഞ്ഞ വര്‍ഷം നവംബര്‍ 19ന് വിസ്‌താരം പൂര്‍ത്തിയായ കേസില്‍ തിങ്കളാഴ്ചയാണ് കോടതി വിധി പ്രസ്‌താവിച്ചത്. ഭാര്യയുടെ പ്രായം 15 വയസിന് താഴെയല്ലെങ്കില്‍ ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള ഏതൊരു ലൈംഗിക ബന്ധവും പീഡനമായി കാണാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രകൃതി വിരുദ്ധ പ്രവൃത്തിയാണെങ്കിലും ഭാര്യയുടെ സമ്മതത്തിന് പ്രധാന്യമില്ലെന്നുമാണ് ജഡ്ജിയുടെ നിരീക്ഷണം. 2017 ഡിസംബര്‍ 11 നാണ് ബസ്തര്‍ ജില്ലയിലെ ജഗദല്‍പൂരില്‍ പ്രതി അറസ്റ്റിലാകുന്നത്. സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഭാര്യ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
തന്‍റെ ഇഷ്ടത്തിന് വിരുദ്ധമായി ഭർത്താവ് പ്രകൃതിവിരുദ്ധ ലൈംഗികതയിൽ ഏർപ്പെട്ടെന്നും ഭർത്താവിന്‍റെ നിർബന്ധപൂര്‍വമുള്ള ലൈംഗിക ബന്ധത്തിൽ രോഗബാധിതയായി എന്നുമായിരുന്നു മൊഴി. മൊഴി നല്‍കിയ ദിവസം തന്നെ യുവതി മരണപ്പെട്ടു. അറസ്റ്റിലായി ഭര്‍ത്താവിനെ വിചാരണയ്ക്ക് ശേഷം 2019 ഫെബ്രുവരി 11 നാണ് ജഗ്ദല്‍പൂര്‍ അഡീഷന്‍ സെഷന്‍സ് കോടിതയാണ് 10 വര്‍ഷത്തേക്ക് തടവിന് ശിക്ഷിക്കുന്നത്. പിന്നീട് ഇയാള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി.
പ്രതിക്കെതിരെ നിയമപരമായി സ്വീകാര്യമായ തെളിവുകളില്ലെന്നും ഇരയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് ശിക്ഷിക്കപ്പെട്ടതെന്നും പ്രതിഭാഗം വാദിച്ചു. ആദ്യ പ്രസവം മുതൽ സ്ത്രീക്ക് പൈൽസ് ഉണ്ടായിരുന്നു. ഇത് രക്തസ്രാവത്തിനും വയറുവേദനയ്ക്കും കാരണമായെന്നും മൊഴി നൽകിയ രണ്ട് സാക്ഷികളെ വിചാരണ കോടതി അവഗണിച്ചതായി പ്രതിഭാഗം വാദിച്ചു. ഇക്കാര്യങ്ങള്‍ പരിഗണിച്ചാണ് പ്രതിയെ കുറ്റവിമുക്തനാക്കാന്‍ കോടതി ഉത്തരവിട്ടത്.