video
play-sharp-fill
അനധികൃത പാർക്കിങ് : സർക്കാരിന് ബംബറടിച്ചു  ; ലഭിച്ചത് 2.35 കോടി രൂപ

അനധികൃത പാർക്കിങ് : സർക്കാരിന് ബംബറടിച്ചു ; ലഭിച്ചത് 2.35 കോടി രൂപ

 

സ്വന്തം ലേഖിക

പത്തനംതിട്ട: സംസ്ഥാനത്തെ 5 പ്രധാന നഗരങ്ങളിൽനിന്നു മാത്രം അനധികൃത പാർക്കിങ് പിഴയിനത്തിൽ 3 വർഷം കൊണ്ടു സർക്കാരിനു കിട്ടിയത് 2.35 കോടി രൂപ. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശൂർ, കൊല്ലം നഗരങ്ങളിൽ 2.31 ലക്ഷം വാഹനങ്ങൾക്കാണു പിഴയിട്ടത്. ഭൂരിഭാഗം വാഹനങ്ങൾക്കും 100 രൂപ വീതമാണു പിഴയിട്ടത്.

പുതുക്കിയ വാഹന നിയമപ്രകാരം 250 മുതൽ1250 രൂപ വരെയാണു പിഴ. ആദ്യം 250 രൂപ, കുറ്റം ആവർത്തിച്ചാൽ 500 രൂപ. ‘നോ പാർക്കിങ്’ മേഖലയിലാണെങ്കിൽ 1000 മുതൽ 1250 രൂപ വരെ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊച്ചി നഗരത്തിലാണ് ഏറ്റവും കൂടുതൽ പിഴ അടച്ചത്; 83.10 ലക്ഷം രൂപ. തിരുവനന്തപുരത്ത് 73.14 ലക്ഷം. കോഴിക്കോട് 24.34 ലക്ഷം. തൃശൂർ 33.47 ലക്ഷം രൂപ. കൊല്ലം 3.40 ലക്ഷം രൂപ.

Tags :