video
play-sharp-fill
രണ്ടാമതും ബൂസ്റ്റർ ഡോസ് എടുക്കേണ്ടതില്ല ;ഒന്നാമത്തേത് ഒന്ന് കൊടുത്ത് തീർത്തോട്ടെ : കേന്ദ്ര സർക്കാർ ;ഇന്ത്യയിലെ ആകെ കോവിഡ് കേസ് 4.46 കോടി പിന്നിട്ടു. ഇതുവരെ 5.30 ലക്ഷം പേർക്ക് ജീവൻ നഷ്ടപ്പെട്ടു .

രണ്ടാമതും ബൂസ്റ്റർ ഡോസ് എടുക്കേണ്ടതില്ല ;ഒന്നാമത്തേത് ഒന്ന് കൊടുത്ത് തീർത്തോട്ടെ : കേന്ദ്ര സർക്കാർ ;ഇന്ത്യയിലെ ആകെ കോവിഡ് കേസ് 4.46 കോടി പിന്നിട്ടു. ഇതുവരെ 5.30 ലക്ഷം പേർക്ക് ജീവൻ നഷ്ടപ്പെട്ടു .

സ്വന്തം ലേഖകൻ
ന്യൂഡൽഹി :കോവിഡ് തരംഗം വീണ്ടുമെത്തുന്നതിനിടയിൽ വാക്സിൻ എടുക്കുന്നതിനെ സംബന്ധിച്ച് പൊതുജനങ്ങൾക്കിടയിൽ ആശങ്ക നിലനിൽക്കുന്നു. ബൂസ്റ്റർ ഡോസ് വീണ്ടുമെടുക്കണോ എന്ന കാര്യത്തിലാണ് ആശയക്കുഴപ്പം നിലനിൽക്കുന്നത്.
രണ്ടാം ബൂസ്റ്റർ ഡോസ് എടുക്കേണ്ടതില്ലെന്നും ഒന്നാം ഡോസ് എല്ലാവർക്കും കൊടുത്തു തീർക്കട്ടെ എന്നുമാണ് കേന്ദ്ര സർക്കാർ നിലപാട്.

ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ വീണ്ടും കോവിഡ കൂടിയ സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂർ മാണ്ഡവ്യൻ ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെ പ്രതിരോധനടപടികൾ വിലയിരുത്തി .

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കുപ്രകാരം ചൊവ്വാഴ്ച 134 കേസുകളാണ് റിപ്പോർട്ട് ചെയ്തത് ചികിത്സയിൽ കഴിയുന്നവർ 2552. ഇന്ത്യയിലെ ആകെ കോവിഡ് കേസ് 4.46 കോടി പിന്നിട്ടു. ഇതുവരെ 5.30 ലക്ഷം പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചൈനയ്ക്ക് പുറമേ സിംഗപ്പൂർ, ഹോങ്കോങ്, ദക്ഷിണ കൊറിയ, തായ്‌ലൻഡ്, ജപ്പാൻ എന്നീ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ഈ രാജ്യങ്ങളിൽ നിന്നും എത്തുന്നവർക്ക് 72 മണിക്കൂർ മുൻപുള്ള ആർടിപിസി ആർ പരിശോധനാഫലം വേണം. യാത്രയ്ക്കിടയിൽ ഈ രാജ്യങ്ങളിലൂടെ സഞ്ചരിക്കേണ്ടി വരുന്നവർക്കും ഇത് ബാധകമാകുമെന്ന് കേന്ദ്രം പുറത്തിറക്കിയ നിർദ്ദേശത്തിൽ പറയുന്നു

Tags :