സംസ്ഥാനത്തെ നീല, വെള്ള റേഷൻ കാർഡ് ഉടമകൾക്ക് ഈ മാസം മുതൽ മണ്ണെണ്ണ ലഭിക്കില്ല..! മഞ്ഞ, പിങ്ക് കാർഡുകൾക്ക് 3 മാസത്തിലൊരിക്കൽ അര ലീറ്റർ വീതം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്തെ മുൻഗണന ഇതര വിഭാഗമായ നീല, വെള്ള റേഷൻ കാർഡ് ഉടമകൾക്ക് ഈ മാസം മുതൽ മണ്ണെണ്ണ ലഭിക്കില്ല. മുൻഗണനാ വിഭാഗത്തിലെ മഞ്ഞ, പിങ്ക് കാർഡ് ഉടമകളായ 41.44 ലക്ഷം പേർക്ക് 3 മാസത്തിലൊരിക്കൽ അര ലീറ്റർ വീതം മണ്ണെണ്ണ ലഭിക്കും.
വൈദ്യുതീകരിക്കാത്ത വീടുകൾ ഉള്ള എല്ലാ കാർഡ് ഉടമകൾക്കും 3 മാസത്തെ വിഹിതമായി 6 ലീറ്റർ തുടരും. ഇത് ഏപ്രിൽ, മേയ് മാസങ്ങളിലായി പകുത്തുനൽകും. നീക്കിയിരിപ്പ് സ്റ്റോക്കിൽ നിന്നു പുനഃക്രമീകരിച്ച വിതരണം ശനിയാഴ്ച ആരംഭിക്കാൻ ഭക്ഷ്യപൊതുവിതരണ വകുപ്പ് നിർദേശം നൽകി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊതുവിതരണ സംവിധാനം വഴി നൽകാൻ കേന്ദ്ര സർക്കാർ അനുവദിക്കുന്ന 3 മാസത്തേക്കുള്ള മണ്ണെണ്ണയുടെ വിഹിതം ഈ സാമ്പത്തിക വർഷം മുതൽ 3888 കിലോ ലീറ്ററിൽ (38.88 ലക്ഷം ലീറ്റർ) നിന്ന് 1944 കിലോ ലീറ്ററായി (19.44 ലക്ഷം ലീറ്റർ) കുറച്ചു.
ഈ സാഹചര്യത്തിലാണു നീല, വെള്ള കാർഡ് ഉടമകളെ ആദ്യമായി മണ്ണെണ്ണ വിഹിതത്തിൽ നിന്നു സ്ഥിരമായി പുറത്താകുന്നത്. ഇതോടെ 51.81 ലക്ഷം പേർക്ക് ഈ മാസം മുതൽ മണ്ണെണ്ണ ലഭിക്കില്ല.