
ഇൻഡോർ: ഇൻഡോറില്‍ ‘നോ ഹെല്‍മറ്റ് നോ പെട്രോൾ’ എന്ന പുതിയ നിയമം അടുത്തിടെ പ്രാബല്യത്തിൽ വന്നു. ഇതോടുകൂടി ഹെൽമെറ്റ് ധരിക്കാത്തവർക്ക് പമ്പുകളിൽ നിന്ന് പെട്രോൾ നൽകാതെയായി. എന്നാൽ ഈ ഉത്തരവ് മറികടക്കാൻ പാൽ വിൽപനക്കാരൻ കണ്ടെത്തിയ മാർഗം ഒരു പെട്രോൾ പമ്പ് പൂട്ടാൻ തന്നെ കാരണമായി.
പെട്രോള്‍ പമ്പിൽ സ്കൂട്ടറിൽ ഹെല്‍മറ്റില്ലാതെ എത്തിയ ഇയാൾ പാല്‍പാത്രത്തിന്റെ മൂടി ഹെല്‍മറ്റിന് പകരം ധരിച്ചു. അത് പരിഗണിച്ച് പമ്പിലെ വനിത ജീവനക്കാരി വാഹനത്തില്‍ ഇന്ധനം നിറച്ച് നല്‍കുകയും ചെയ്തു.
ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സർക്കാർ ഇടപെട്ടു. ഹെല്‍മറ്റ് ഇല്ലാത്തവർക്ക് പെട്രോള്‍ നല്‍കരുതെന്ന ഉത്തരവ് ലംഘിച്ചതിനു പാല്‍ഡ മേഖലയിലെ പെട്രോള്‍ പമ്പ് അടച്ചുപൂട്ടിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സുപ്രിം കോടതിയുടെ റോഡ് സുരക്ഷാ സമിതി ചെയർമാൻ അഭയ് മനോഹർ സപ്രേയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തില്‍ പുറപ്പെടുവിച്ച ഉത്തരവ് പാലിക്കേണ്ട ഉത്തരവാദിത്തം പെട്രോള്‍ പാമ്പുകൾക്കാണ് നല്‍കിയിരിക്കുന്നത്. ഒരു വർഷം വരെ തടവോ 5,000 രൂപ വരെ പിഴയോ രണ്ടും കൂടിയോ കിട്ടാവുന്ന കുറ്റമാണിത്.