‘നല്ല സ്പര്‍ശനവും മോശം സ്പര്‍ശനവും’; ശിശുദിനത്തില്‍ ബോധവല്‍ക്കരണ വീഡിയോയുമായി നിവിൻ പോളി; ശ്രദ്ധനേടി ‘നോ, ഗോ, ടെല്‍’ ഹ്രസ്വചിത്രം

Spread the love

കൊച്ചി: ദേശീയ ശിശുദിനത്തോടനുബന്ധിച്ച്‌, കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള ബോധവല്‍ക്കരണ വീഡിയോ വീണ്ടും പങ്കുവെച്ച്‌ നടൻ നിവിൻ പോളി.

video
play-sharp-fill

2017-ല്‍ പുറത്തിറങ്ങിയ “നല്ല സ്പർശനവും മോശം സ്പർശനവും” എന്ന വിഷയത്തെക്കുറിച്ചുള്ള ഈ ഹ്രസ്വചിത്രം, ഇന്നത്തെ സാമൂഹിക സാഹചര്യങ്ങളില്‍ ഏറെ പ്രസക്തമാണ്.

ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ഈ വീഡിയോ, ബോധിനി എന്ന എൻ‌ജി‌ഒയും കേരള സ്റ്റേറ്റ് കമ്മിഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈല്‍ഡ് റൈറ്റ്സും സഹകരിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടികള്‍ക്ക് അപകടകരമായ സാഹചര്യങ്ങള്‍ തിരിച്ചറിയാനും അവയില്‍ നിന്ന് രക്ഷപ്പെടാനും, വിശ്വസ്തരായ മുതിർന്നവരോട് സംഭവിച്ച കാര്യങ്ങള്‍ തുറന്നുപറയാനും പ്രേരിപ്പിക്കുന്ന “നോ, ഗോ, ടെല്‍” എന്ന സുരക്ഷാ നിയമങ്ങളാണ് വീഡിയോയുടെ പ്രധാന ആശയം.