മതപരിവർത്തനം ആരോപിച്ച് ഛത്തിസ്‌ഗഢിൽ അറസ്റ്റ് ചെയ്യപ്പെട്ട മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യമില്ല

Spread the love

ന്യൂഡൽഹി: മതപരിവർത്തനം ആരോപിച്ച് ഛത്തിസ്‌ഗഢിൽ അറസ്റ്റ് ചെയ്ത മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യമില്ല. ദുർഗ് സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.

സിസ്റ്റർ പ്രീതി മേരിയ, സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവരാണ് അറസ്റ്റിലായത്. കന്യാസ്ത്രീകളുടെ കേസ് എപരിഗണിക്കേണ്ടത് എൻഐഎ കോടതിയെന്ന് സെഷൻസ് കോടതി പറഞ്ഞു. കേസ് അന്വേഷിക്കേണ്ടത് ആർപിഎഫും ഛത്തീസ്‌ഗഢ് പോലീസും അല്ലെന്നും ബജ്‌റംഗ്‌ദൾ കോടതിയിൽ വാദിച്ചു.

ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളിയതോടെ കന്യാസ്ത്രീകൾ ജയിലിൽ തുടരും. റായ്പൂർ അതിരൂപതയാണ് കോടതിയെ സമീപിച്ചത്. കോടതിക്ക് ജാമ്യം നൽകാൻ പരിമിതി ഉണ്ടെന്ന് ജഡ്ജി പറഞ്ഞു. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്നലെ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group