ശബരിമല സ്വര്‍ണക്കൊള്ള: തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ് ജയശ്രീക്ക് മുൻകൂർ ജാമ്യമില്ല; മുൻ‌കൂർ ജാമ്യം നല്‍കാൻ കഴിയില്ലെന്ന് സുപ്രീംകോടതി

Spread the love

ന്യൂഡൽഹി: ശബരിമല സ്വർണക്കൊള്ളയില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ് ജയശ്രീക്ക് മുൻകൂർ ജാമ്യമില്ല. മുൻ‌കൂർ ജാമ്യം നല്‍കാൻ കഴിയില്ല എന്ന് സുപ്രീംകോടതി വ്യക്തമാക്കി.

video
play-sharp-fill

അറസ്റ്റ് തടഞ്ഞ ഇടക്കാല ഉത്തരവ് നീട്ടി നല്‍കി സുപ്രീംകോടതി. ശബരിമലയിലെ മൊത്തം സ്വർണം കൊള്ളയടിച്ചല്ലോ എന്ന് കോടതിയുടെ വക്കാല്‍ പരാമർശവും നടത്തി. മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് സുപ്രീംകോടതില്‍ എസ്‌ഐടി സത്യവാങ്മൂലം ഫയല്‍ ചെയ്‌തിരുന്നു.

 

18 ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ വീണ്ടും ഹാജരാകണം എന്നും കോടതി നിർദേശിച്ചു. ചികിത്സയ്ക്ക് എംയിസില്‍ സജ്ജീകരണം നല്‍കാം. കേരളത്തില്‍ എംയിസ് ഉണ്ടോ എന്ന് കോടതി അന്വേഷിച്ചു. ഇല്ലെങ്കില്‍ മറ്റ് ആശുപത്രികളിയില്‍ സൗകര്യം നല്‍കാം എന്നും കോടതി അറിയിച്ചു. ആവശ്യമെങ്കില്‍ ജയിലില്‍ ചികില്‍സയ്ക്ക് സൗകര്യമൊരുക്കാന്‍ നിര്‍ദേശിക്കാമെന്ന് സുപ്രീം കോടതി വാദത്തിനിടെ പറഞ്ഞു. അടുത്ത് കേസ് പരിഗണിക്കുന്നത് വരെയാണ് അറസ്റ്റ് തടഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തീരുമാനങ്ങള്‍ സെക്രട്ടറി എന്ന നിലയില്‍ നടപ്പാക്കുക മാത്രമാണ് ചെയ്തത് എന്നാണ് ജയശ്രീ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത മുൻകൂർ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഇതിനിടെ ഇടനിലക്കാരൻ കല്‍പേഷ്, എസ് ജയശ്രീ എന്നിവർക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇ. ഡി നോട്ടീസ് അയച്ചു.