മാസപ്പടി കേസില്‍ എസ്‌എഫ്‌ഐഒയ്ക്ക് തിരിച്ചടിയായി ദില്ലി ഹൈക്കോടതി ഉത്തരവ്.

Spread the love

ഡൽഹി: മാസപ്പടി കേസില്‍ എസ്‌എഫ്‌ഐഒയ്ക്ക് തിരിച്ചടിയായി ദില്ലി ഹൈക്കോടതി ഉത്തരവ്. വിചാരണ കോടതിയിലെ നടപടികളുമായി മുന്നോട്ടുപോകരുതെന്ന് ദില്ലി ഹൈക്കോടതി ഉത്തരവിട്ടു.

നിലവിലെ ഹർജിയില്‍ ഹൈക്കോടതി തീരുമാനം എടുക്കുന്നതുവരെ തുടർനടപടിപാടില്ലെന്നാണ് ദില്ലി ഹൈക്കോടതി ഉത്തരവ്. ഇതുസംബന്ധിച്ച്‌ എസ്‌എഫ്‌ഐഒയ്ക്കാണ് ദില്ലി ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.

അന്വേഷണറിപ്പോർട്ട് സമർപ്പിച്ചത് മനപൂർവ്വം ഉണ്ടായ വീഴ്ചയല്ലെന്ന് എസ്‌എഫ്‌ഐഒയ്ക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസ്റ്റര്‍ ജനറല്‍ ഹൈക്കോടതിയെ അറിയിച്ചു. ഏജൻസിയുമായി വന്ന ആശയവിനിമയത്തിലെ പിഴവാണെന്നും വിശദീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസില്‍ അന്വേഷണം തുടരുമെങ്കിലും കുറ്റപ്പത്രമടക്കമുള്ള തുടർനടപടികളിലേക്ക് നീങ്ങില്ലെന്ന് എസ്‌എഫ്‌ഐഒ വാക്കാല്‍ ഉറപ്പ് നല്‍കിയിരുന്നുവെന്ന് ദില്ലി ഹൈക്കോടതി ജഡ്ജി സുബ്രമണ്യം പ്രസാദ് ഇന്നലെ വ്യക്തമാക്കിയിരുന്നു. മുതിര്‍ന്ന അഭിഭാഷകര്‍ വാക്കാല്‍ നല്‍കുന്ന ഉറപ്പുകള്‍ കോടതികള്‍ മുഖവിലയ്ക്ക് എടുക്കാറുണ്ടെന്നും ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് വ്യക്തമാക്കി.

എന്തുകൊണ്ടാണ് ഉറപ്പ് പാലിക്കാത്തതെന്ന് എസ്‌എഫ്‌ഐഒയ്ക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറലിനോട് ഹൈക്കോടതി ആരാഞ്ഞു. ഇക്കാര്യം രേഖപ്പെടുത്തി വീണ്ടും കേസ് ചീഫ് ജസ്റ്റിസിന് തിരിച്ചയച്ചു.