തുരുതുരാ ആംബുലൻസ് പായുന്ന റോഡിൽ വെള്ളക്കെട്ട്: ചെളിവെള്ളം തെറിച്ച് വ്യാപാരികൾ മടുത്തു: ദുരിതം സംക്രാന്തിക്കടുത്ത് മാമ്മൂട് കവലയിൽ

Spread the love

സംക്രാന്തി: സംക്രാന്തി -പേരൂര്‍ റോഡില്‍ മാമ്മൂട്‌ കവലയില്‍ വെള്ളക്കെട്ട്‌ മൂലം കാല്‍നട യാത്രക്കാരും സ്‌കൂള്‍ കുട്ടികളും വ്യാപാരികളും ദുരിതത്തില്‍.

ആമ്ബുലന്‍സുകള്‍ ഉള്‍പ്പെടെ നൂറുകണക്കിനു വാഹനങ്ങള്‍ എപ്പോഴും കടന്നുപോകുന്ന റോഡാണിത്‌. ആമ്ബുലന്‍സ്‌ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ പോകുമ്ബോള്‍ ചെളിവെള്ളം കടകളിലേക്ക്‌ തെറിയ്‌ക്കുന്നതുമൂലം ഭക്ഷ്യവസ്‌തുക്കള്‍ നഷ്‌ടപ്പെടുന്നതായി വ്യാപാരികള്‍ പറയുന്നു.

കൂടാതെ കടയില്‍ എത്തുന്നവരിലും സ്‌കൂളിലേക്ക്‌ പോകുന്ന കുട്ടികളുടെ യൂണിഫോമിലേയ്‌ക്കും ചെളിവെള്ളം തെറിക്കുകയാണ്‌.
10 വര്‍ഷത്തോളമായി ഈ അവസ്‌ഥയിലാണന്ന്‌ നാട്ടുകാര്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെയ്‌ത്ത് വെള്ളം റോഡ്‌ താഴ്‌ന്നു കിടക്കുന്നതുമൂലം ഒഴുകി പോകാന്‍ കഴിയാത്തതാണ്‌ വെള്ളക്കെട്ടിന്‌ കാരണം. പൊതുമരാമത്ത്‌ ആപ്പ്‌ വഴി പരാതി നല്‍കിയിട്ടും ഫണ്ടില്ല എന്ന കാരണത്താല്‍ അധികൃതര്‍ കണ്ണടയ്‌ക്കുകയാണെന്ന്‌

നാട്ടുകാരും വ്യാപാരികളും ആരോപിക്കുന്നു. ഈ പശ്‌നത്തിന്‌ അടിയന്തിരമായി അധികാരികള്‍ നടപടി സ്വീകരിക്കണമെന്ന്‌ നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെട്ടു.