
തലയോലപ്പറമ്പ്: എസ്എൻഡിപി യൂണിയനിലെ1804 കാഞ്ഞിരമറ്റം ശാഖയിൽ നടന്ന 98-ാമത് മഹാസമാധി ദിനാചാരണ ചടങ്ങുകൾ യൂണിയൻ സെക്രട്ടറി എസ് ഡി സുരേഷ് ബാബു ഉൽഘാടനം ചെയ്തു.
ശാഖ പ്രസിഡന്റ് പി എസ്. അയ്യപ്പൻ അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് ഷിബു മലയിൽ സ്വാഗതം ആശംസിച്ചു. സെക്രട്ടറി സജി കരുണാകരൻ സംഘടനാ സന്ദേശം നൽകി. ദീർഘകലമായി ശ്രീനാരായണ പ്രഭാഷകനായി പ്രവർത്തിക്കുന്ന ദിവാകരൻ
ചെറുവണക്കാട്ടിനെ യൂണിയൻ സെക്രട്ടറി ശാഖയ്ക്ക് വേണ്ടി പൊന്നാടയും പ്രശസ്തി പത്രവും നൽകി ആദരിച്ചു.യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് ഗൗതം സുരേഷ്, സൈബർ സേന യൂണിയൻ പ്രസിഡന്റ് അഭിലാഷ് രാമൻകുട്ടി എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉപവാസ പ്രാർഥനയ്ക്കുംമഹാമാധി പൂജയ്ക്കും, ഗുരു പ്രസാദവിതരണത്തിനും മറ്റു ചടങ്ങുകൾക്കും കെ ബാലകൃഷ്ണൻ, ടി പി സതീശൻ,അംബിക വിജയൻ, പ്രീതി രാജേഷ്, എ പി അജിത്, രഞ്ജു പവിത്രൻ, സഞ്ജു മിഥോഷ്, ഇൻവിൻ വിജയൻ തുടങ്ങിയവർ നേതൃത്വം നൽകി.