പ്രമേഹരോഗികള്‍ക്ക് മികച്ചത്; ഞാവൽപ്പഴത്തിൻ്റെ ആരോഗ്യഗുണങ്ങള്‍ അറിയാം..

Spread the love

കോട്ടയം: ഔഷധ ഗുണങ്ങള്‍ ഏറെയുള്ള പഴമാണ് ഞാവല്‍.

video
play-sharp-fill

പ്രമേഹരോഗികള്‍ക്ക് ഏറെ ഉപകാരപ്രദമുള്ള പഴമാണ് ഞാവല്‍. ജീവകം എ, സി എന്നിവ ഇതില്‍ അടങ്ങിയിട്ടുണ്ട്.
വയറിളക്കം, അജീർണം, വയറുവേദന തുടങ്ങിയ പ്രശ്നങ്ങള്‍ കുറയ്ക്കാൻ ഞാവല്‍ സഹായിക്കുന്നു. വിറ്റാമിൻ സിയും ആന്റിഓക്‌സിഡന്റുകളും ഉള്ളതിനാല്‍ ശരീരത്തിന്റെ പ്രതിരോധശേഷി മെച്ചപ്പെടുന്നു.

അച്ചാറും ജാമും ഉണ്ടാക്കാൻ ഞാവല്‍പഴങ്ങള്‍ ഉപയോഗിക്കാറുണ്ട്. പഴത്തില്‍ നിന്ന് വിനാഗിരി ഉണ്ടാക്കാം. നിറയെ തേനുള്ള പൂക്കളില്‍ നിന്നും തേനീച്ചകള്‍ നല്ല തേനുണ്ടാക്കാറുണ്ട്. പക്ഷേ സംരക്ഷിച്ചില്ലെങ്കില്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഈ തേൻ മോശമാവും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞാവല്‍പഴത്തില്‍ പ്രോട്ടീൻ, ധാതുക്കള്‍, ഇരുമ്പ്, വിറ്റാമിനുകള്‍ (എ, ബി, സി), അന്നജം, തൊലിയില്‍ ബെറ്റുലിനിക് അമ്ലം, ഹൈലിക് അമ്ലം എന്നീ രാസഘടകങ്ങളും അടങ്ങിയിരിക്കുന്നു. അതിസാരം, കഫപിത്തം, പൊള്ളല്‍ എന്നിവയെ ഞാവല്‍ ശമിപ്പിക്കും. ഞാവല്‍മരത്തിന്‍റെ തൊലി, ഞാവല്‍പഴം എന്നിവ വയറിളക്കം, വിരശല്യം എന്നിവക്ക് ഉത്തമ ഔഷധമാണ്.

ഞാവല്‍പഴം രുചിച്ചിട്ടുള്ളവർ ചവർപ്പും മധുരവും നിറഞ്ഞ സ്വാദ് ഒരിക്കലും മറക്കാനിടയില്ല. പണ്ടു കാലത്ത് സുലഭമായിരുന്ന ഞാവല്‍പഴം ഇപ്പോള്‍ കിട്ടാൻ വിഷമമാണെങ്കിലും ആരോഗ്യഗുണങ്ങളറിഞ്ഞാല്‍ തേടിപ്പിടിച്ച്‌ കഴിക്കും. ഇപ്പോള്‍ കർണാടകയില്‍ നിന്നുള്ള ഞാവല്‍പഴം കേരളത്തില്‍ പലയിടത്തും തെരുവോര വില്‍പനക്കുണ്ട്. കർണാടകയിലെ റെയ്ച്ചൂർ ജില്ലയിലെ വനപ്രദേശങ്ങളില്‍ നിന്നു ശേഖരിക്കുന്ന ഞാവല്‍പഴമാണ് കേരളത്തില്‍ വില്‍പനക്കെത്തിക്കുന്നത്.