video
play-sharp-fill
ഞാനോരു റബ്ബർ സ്റ്റാമ്പല്ല,ഭരണഘടനയും നിയമവും ആരും മറികടക്കരുത് ; സർക്കാരിനെതിരെ ആഞ്ഞടിച്ച് ഗവർണർ

ഞാനോരു റബ്ബർ സ്റ്റാമ്പല്ല,ഭരണഘടനയും നിയമവും ആരും മറികടക്കരുത് ; സർക്കാരിനെതിരെ ആഞ്ഞടിച്ച് ഗവർണർ

സ്വന്തം ലേഖിക

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ കോടതിയെ സമീപിച്ച സർക്കാർ നടപടി പ്രോട്ടോക്കോൾ ലംഘനമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ഈ കാര്യം ഗവർണറോട് ആലോചിക്കേണ്ട ബാധ്യത സർക്കാരിന് ഉണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഞനൊരു റബ്ബർ സ്റ്റാമ്പല്ലെന്നായിരുന്നു ഇക്കാര്യത്തിൽ ഗവർണറുടെ പ്രതികരണം. സംസ്ഥാന സർക്കാർ സുപ്രീംകോടതിൽ പോകുന്നതിൽ എതിരല്ല, ഭരണഘടന പ്രകാരം അവർക്ക് അതിന് അവകാശമുണ്ട്. പക്ഷെ ആ വിവരം ഗവർണറെ അറിയിച്ചില്ല. സർക്കാർ നടപടി അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും ഗവർണർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാർഡ് വിഭജന ഓർഡിനൻസിനെ കുറിച്ച് ചില ചോദ്യങ്ങൾ ഉയർത്തുക മാത്രമാണ് ചെയ്തത്. തീരുമാനം എടുക്കുന്നതിന് മുമ്പ് തൃപ്തി തോന്നണം .നിയമസഭ ചേരാനിരിക്കുകയാണ്. ഭരണഘടനയും നിയമവും ആരും മറികടക്കരുതെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.