video
play-sharp-fill

‘ഞാൻ വേണ്ടതെല്ലാം മറച്ചിട്ടുണ്ട്’;മോശം കമൻറിട്ടയാളെ കണ്ടം വഴി ഓടിച്ച് നടി ദൃശ്യ രഘുനാഥ്

‘ഞാൻ വേണ്ടതെല്ലാം മറച്ചിട്ടുണ്ട്’;മോശം കമൻറിട്ടയാളെ കണ്ടം വഴി ഓടിച്ച് നടി ദൃശ്യ രഘുനാഥ്

Spread the love

സ്വന്തംലേഖിക

സ്ത്രീകൾ പ്രത്യേകിച്ചും സിനിമ-സീരിയൽ നടിമാർ സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങൾ പങ്കുവെക്കുമ്പോൾ പലപ്പോഴും വസ്ത്രത്തെക്കുറിച്ചും പോസിനെക്കുറിച്ചും മോശം കമൻറുണ്ടാകാറുണ്ട്. ചിലർ അതിന് തക്ക മറുപടി നൽകി മോശം കമൻറ് ഇട്ടവരുടെ വായടിപ്പിക്കും. ചിലരെങ്കിലും ചിത്രവും ഡിലീറ്റ് ചെയ്ത് സൈബർ ആക്രമണത്തിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കും. ഏറ്റവും ഒടുവിലായി ഹാപ്പി വെഡ്ഡിങ്ങിലൂടെ മലയാള സിനിമയിലെത്തിയ നടി ദൃശ്യ രഘുനാഥ് പങ്കുവെച്ച ചിത്രത്തിന് താഴെ സദാചാരം പഠിപ്പിക്കാനെത്തിയിരിക്കുകയാണ് ഒരു കൂട്ടം ആൾക്കാർ. എന്തിനാണ് പെങ്ങളെ സ്വയം നാണം കെടുന്നത് എന്ന ചോദ്യവുമായെത്തിയ ആൾക്ക് വായടപ്പിക്കുന്ന മറുപടിയാണ് ദൃശ്യ നൽകിയത്.വേണ്ടതെല്ലാം മറച്ചിട്ടുണ്ട്.സ്തനങ്ങൾ സ്വാഭാവികമാണ്. അത് തനിക്ക് മുറിച്ച് കളയാൻ പറ്റില്ലെന്നുമായിരുന്നു ദൃശ്യയുടെ മറുപടി.അതോടെ കമന്റിട്ടയാൾ കണ്ടം വഴി ഓടുകയായിരുന്നു.