നിയമസഭയില്‍ സംഘർഷാവസ്ഥ: ഭരണപക്ഷവും പ്രതിപക്ഷവും ഇരിപ്പിടങ്ങളില്‍ നിന്നും എഴുന്നേറ്റ് സഭയുടെ ഇരുവശത്തുമായി നിലയുറപ്പിച്ചു: സഭാ നടപടികൾ 2 തവണ നിർത്തിവച്ചു.

Spread the love

തിരുവനന്തപുരം: നിയമസഭയില്‍ സംഘർഷാവസ്ഥ. ഭരണപക്ഷവും പ്രതിപക്ഷവും ഇരിപ്പിടങ്ങളില്‍ നിന്നും എഴുന്നേറ്റ് സഭയുടെ ഇരുവശത്തുമായി നിലയുറപ്പിച്ചതോടെ സഭ അക്ഷരാർത്ഥത്തില്‍ സ്തംഭിച്ചിരിക്കുകയാണ്.
മന്ത്രിമാർ സംസാരിക്കാൻ പ്രതിപക്ഷ ബഹളം കാരണം കഴിയുന്നില്ല.

video
play-sharp-fill

വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി സംസാരിക്കുന്നതിനിടെ പ്രതിപക്ഷ എംഎല്‍എമാരായ അൻവർ സാദത്തും സനീഷ് കുമാറും സ്‌പീക്കർ എ എൻ ഷംസീറിന്റെ ഇരിപ്പിടത്തിലേക്ക് അതിക്രമിച്ച്‌ കയറാൻ ശ്രമിച്ചതോടെയാണ് സംഘർഷം രൂക്ഷമായത്. ഇതോടെ സുരക്ഷാ ഉദ്യോഗസ്ഥരെത്തി സ്പീക്കറെ ഇരിപ്പിടത്തില്‍ നിന്നുമാറ്റി.

പിന്നീട് സ്പീക്കർ ചെയറിലേക്ക് തിരിച്ചെത്തിയെങ്കിലും പ്രതിപക്ഷം ബഹളം തുടരുകയാണ്. നിലവില്‍ ഭരണപക്ഷ പ്രതിപക്ഷ എംഎല്‍എമാർ ഇരിപ്പിടങ്ങളില്‍ നിന്നെഴുന്നേറ്റ് സഭയ്ക്ക് ഇരുവശത്തായി നിലയുറപ്പിച്ചിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നുരാവിലെ സഭാ നടപടികള്‍ ആരംഭിച്ചതുമുതല്‍ സഭയില്‍ സംഘർഷാവസ്ഥ തുടരുന്നുണ്ടായിരുന്നു. എന്നിട്ടും സ്പീക്കർ ചോദ്യോത്തരവേള നടത്താൻ അനുമതി നല്‍കുകയായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിത നീക്കം പ്രതിപക്ഷ അംഗങ്ങളില്‍ നിന്നുണ്ടായത്.

അൻവർ സാദത്തിനെയും സനീഷ് കുമാറിനെയും സസ്‌പെൻഡ് ചെയ്യാനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
സഭാ നടപടികൾ രണ്ടു തവണ നിർത്തിവച്ചു.